
കൊച്ചി: രാജ്യത്തെ പ്രമുഖ വാഹന വിതരണക്കാരായ കൊച്ചി ആസ്ഥാനമായ പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസസ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്പന (ഐ.പി.ഒ) ഇന്ന് മുതൽ 14 വരെ നടക്കും.
250 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടർമാരുടെ 11,917,075 ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലുമാണ് ഐ.പി.ഒയിൽ ഉൾപ്പെടുത്തുന്നത്.
രണ്ട് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 280 രൂപ മുതൽ 295 രൂപവരെയാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 50 ഓഹരികൾക്കും തുർന്ന് 50 ന്റെ ഗുണിതങ്ങൾക്കും അപേക്ഷിക്കാം.
അർഹരായ ജീവനക്കാർക്കായി നീക്കിവച്ച ഓഹരികൾക്ക് ഒന്നിന് 28 രൂപ വീതം ഡിസ്‌കൗണ്ട് ലഭിക്കും. ഓഹരികൾ എൻ.എസ്.ഇയിലും ബി.എസ്.ഇയിലും ലിസ്റ്റ് ചെയ്യും.
ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, നുവാമ വെൽത്ത് മാനേജ്‌മെന്റ് ലിമിറ്റഡ്, സെൻട്രം ക്യാപ്പിറ്റൽ ലിമിറ്റഡ് എന്നിവരാണ് ഐ.പി.ഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജർമാർ.