ഐടി മേഖലയിൽ അഞ്ച് ലക്ഷം തൊഴിൽ സൃഷ്ടിക്കാൻ സർക്കാർപ്രീമിയം കോ-വർക്കിംഗ് സ്‌പേസുമായി ഇൻഫോപാർക്ഇന്ത്യയുമായുള്ള വ്യാപാര ഉടമ്പടി ഉടനെയെന്ന് ട്രംപ്പൊതുമേഖല വൈദ്യുതി വിതരണ സ്ഥാപനങ്ങള്‍ക്ക് ഒരു ലക്ഷം കോടി രൂപയുടെ രക്ഷാ പാക്കേജ്, സ്വകാര്യവത്ക്കരണം നിബന്ധനകളുടെ ഭാഗം64 ടണ്‍ സ്വര്‍ണ്ണം തിരികെ രാജ്യത്തെത്തിച്ച് ആര്‍ബിഐ

പിഎൻബി സ്ഥിര നിക്ഷേപത്തിന് പലിശ നിരക്ക് പരിഷ്കരിച്ചു

ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) സ്ഥിര നിക്ഷേപത്തിന്‍റെ പലിശനിരക്ക് പരിഷ്കരിച്ചു. മൂന്ന് കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങൾക്കായി രണ്ട് പുതിയ കാലാവധിയിയിലുള്ള നിക്ഷേപ പദ്ധതികളും അവതരിപ്പിച്ചു. ഇത് 2025 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വന്നു. തെരഞ്ഞെടുക്കുന്ന കാലാവധിയനുസരിച്ച് പലിശ നിരക്കിൽ മാറ്റമുണ്ടാകും.
7 ശതമാനം പലിശ ലഭിക്കുന്ന 303 ദിവസത്തെയും 6.7 ശതമാനം പലിശ ലഭിക്കുന്ന 506 ദിവസത്തെയും സ്ഥിര നിക്ഷേപ പദ്ധതികളാണ് പുതുതായി അവതരിപ്പിച്ചത്.
സ്ഥിര നിക്ഷേപങ്ങളുടെ പലിശനിരക്ക് പരിഷ്കരിച്ചതോടെ, ഏഴു ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപ പദ്ധതികളുടെ പലിശനിരക്ക് 3.5 ശതമാനം മുതൽ 7.25 ശതമാനം വരെയായി. പൊതുവിഭാഗങ്ങൾക്ക് 400 ദിവസം കാലാവധിയുള്ള നിക്ഷേപ പദ്ധതി തെരഞ്ഞെടുത്താൽ ആണ് 7.25 ശതമാനം പലിശ ലഭിക്കുക.
മുതിർന്ന പൗരന്മാർക്കും സൂപ്പർ സീനിയേഴ്സിനും (80 വയസിനു മുകളിൽ) ഇതിൽ കൂടുതൽ പലിശ ലഭിക്കും. 400 ദിവസം കാലാവധിയുള്ള പ്ലാൻ തെരഞ്ഞെടുക്കുന്ന മുതിർന്ന പൗരന്മാർക്ക് 7.75 ശതമാനമാണ് പരമാവധി ലഭിക്കുക.
303 ദിവസം കാലാവധിയുള്ള പദ്ധതി തെരഞ്ഞെടുത്താൽ 7.50 ശതമാനവും 506 ദിവസത്തെ പദ്ധതിയാണ് തെരഞ്ഞെടുക്കുന്നതെങ്കിൽ 7.20 ശതമാനവും പലിശ ലഭിക്കും. 400 ദിവസത്തെ നിക്ഷേപ പദ്ധതി തെരഞ്ഞെടുക്കുന്ന സൂപ്പർ സീനിയേഴ്സിന് 8.05 ശതമാനം പലിശ ലഭിക്കും.

X
Top