വിമാന നിരക്ക് 20% വരെ ഉയര്‍ന്നേക്കുമെന്ന് സൂചന; പ്രവാസികള്‍ക്കും വിദേശ യാത്രക്കാര്‍ക്കും ഇരുട്ടടികോർപ്പറേറ്റ് നികുതിയിൽ വൻ കുതിച്ചുചാട്ടം; നേരിട്ടുള്ള അറ്റ നികുതി പിരിവ് 12.1 ലക്ഷം കോടി രൂപയായിഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിൽ കുറവ്100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾ

ശ്രീലങ്കയിലെ ഇസബെല്ല ലിമിറ്റഡിനെ ഏറ്റെടുക്കാന്‍ ഫിലാറ്റെക്‌സ് ഫാഷന്‍സ്

കൊച്ചി: നെയ്ത സോക്സ് നിര്‍മ്മാണത്തിലും വില്‍പ്പനയിലും ഏര്‍പ്പെട്ടിരിക്കുന്ന ഹൈദരാബാദ് ആസ്ഥാനമായുള്ള ഫിലാറ്റെക്സ് ഫാഷന്‍സ് ലിമിറ്റഡ്, ഏകദേശം 7.55 മില്യണ്‍ യുഎസ് ഡോളറിന്, ശ്രീലങ്കയിലെ ഇസബെല്ല (പ്രൈവറ്റ്) ലിമിറ്റഡിലുള്ള ഇക്വിറ്റി ഷെയര്‍ ക്യാപിറ്റലിന്റെ 51% ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന ഇക്കാര്യത്തില്‍, കമ്പനി ചില പ്രാഥമിക ധാരണകളിലെത്താനുള്ള പ്രക്രിയയിലാണ ് എന്ന് എക്സ്ചേഞ്ചിനെ അറിയിച്ചു.

ഫിലാറ്റെക്‌സ് ഫാഷന്‍സ് ലിമിറ്റഡ് ഹൈദരാബാദിലാണ് പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്. പ്രതിവര്‍ഷം 7 ദശലക്ഷം സോക്കുകളുടെ ഉല്‍പ്പാദന ശേഷിയുള്ള അത്യാധുനിക യൂണിറ്റാണ്.

ഈ യന്ത്രസാമഗ്രികള്‍ പൂര്‍ണ്ണമായും കമ്പ്യൂട്ടറൈസ്ഡ് ഓട്ടോമാറ്റിക് മെഷീനുകളാണ്, നെയ്റ്റിംഗിലും എംബ്രോയ്ഡറിയിലും അത്യാധുനിക സാങ്കേതിക വിദ്യയുടെ പിന്‍ബലവും അതുവഴി അതിവേഗ ഉല്‍പ്പാദന സാങ്കേതിക വിദ്യകളും സാധ്യമാക്കുന്നു.

തങ്ങള്‍ വിപുലീകരണ പ്രയാണത്തിലാണെന്നും വളര്‍ച്ചാ അവസരങ്ങള്‍ക്കായി തിരയുകയാണെന്നും കമ്പനി പറയുന്നു.

X
Top