പ്രധാന വ്യവസായ മേഖലകളുടെ വളര്‍ച്ച സെപ്തംബറില്‍ ഇടിഞ്ഞുമോദിയ്ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് ട്രംപ്, വ്യാപാരക്കരാര്‍ ചര്‍ച്ചയായിവിഴിഞ്ഞത്ത് ഷിപ് ടു ഷിപ്പ് ബങ്കറിംഗ് തുടങ്ങി അദാനിഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോ

ആഗോള സ്റ്റാർട്ടപ്പ് പട്ടികയിൽ കേരളത്തിന്റെ പേർ‌ളിബുക്ക്സും

കൊച്ചി: ലോകത്തിൽ വിപ്ളവകരമായ മാറ്റങ്ങൾ വരുത്താൻ കഴിയുന്ന മുൻനിര സ്റ്റാർട്ടപ്പുകളെ ഉൾപ്പെടുത്തി അമേരിക്കയിലെ പ്രമുഖരായ ടെക്സ്റ്റാർസിന്റെ ആക്സിലേറ്റർ പദ്ധതിയിൽ കേരളം ആസ്ഥാനമായ പേർളിബുക്ക്സ് ലാബ് ഇടം നേടി.

പുതിയ സാങ്കേതികവിദ്യകൾ അധിഷ്ഠിതമായി ഭാവിയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന പത്ത് വലിയ കമ്പനികളുടെ പട്ടികയിൽ ഉൾപ്പെട്ടതിൽ സന്തോഷമുണ്ടെന്ന് കമ്പനിയുടെ മുഖ്യ പ്രൊമോട്ടറായ രഞ്ജിത്ത് പോൾ ആന്റണി പറഞ്ഞു.

കേരള സ്റ്റാർട്ടപ്പ് മിഷന്റെ പിന്തുണയിൽ വലിയ മികവിലേക്കാണ് പേർളിബുക്ക്സ് ഉയർന്നത്. തൊഴിലിടങ്ങളിൽ ജീവനക്കാരുടെ സുരക്ഷാ പ്രശ്നങ്ങൾ തത്‌സമയം കണ്ടെത്താൻ കഴിയുമെന്നതാണ് ഇവരുടെ ഉത്പന്നത്തിന്റെ പ്രത്യേകത.

അപകടങ്ങൾ പരമാവധി കുറയ്ക്കാൻ സഹായിക്കുന്ന നിർമ്മിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന സംവിധാനമാണിത്.

X
Top