ക്രൂഡ് ഓയിൽ ഉൽപ്പാദനം വർധിപ്പിക്കാൻ ‘ഒപെക് പ്ലസ്’റെയിൽ‌വേ മുഖേനയുള്ള ചരക്കു നീക്കത്തിൽ വൻ വർദ്ധനവിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ വന്‍ വര്‍ദ്ധനവ്ജലാശയങ്ങളില്‍ സൗരോര്‍ജ പദ്ധതിയുമായി കേന്ദ്രംഅതിർത്തിയിലെ റെയിൽവേ വികസനത്തിന് 45,000 കോടിയുടെ പദ്ധതിയുമായി കേന്ദ്രം

ഇന്ത്യയിൽ ഇരട്ട അക്ക വളർച്ച രേഖപ്പെടുത്തി പെപ്‌സികോ

മുംബൈ: ഉയർന്ന ചരക്ക്, പ്രവർത്തനച്ചെലവ് തുടങ്ങിയ വെല്ലുവിളികൾ ഉണ്ടായിരുന്നിട്ടും സെപ്റ്റംബർ പാദത്തിൽ ഇന്ത്യയിൽ ഇരട്ട അക്ക വളർച്ച രേഖപ്പെടുത്തി ആഗോള ഭക്ഷ്യ-പാനീയ പ്രമുഖരായ പെപ്‌സികോ. ഇന്ത്യൻ വിപണിയിലെ കൺവീനിയൻസ് ഫുഡ്‌സ് യൂണിറ്റ് വിഭാഗത്തിൽ ശക്തമായ വളർച്ച രേഖപ്പെടുത്തിയതായി പെപ്‌സികോ അതിന്റെ വരുമാന പ്രസ്താവനയിൽ പറഞ്ഞു.

ഇന്ത്യ ഉൾപ്പെടുന്ന ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, സൗത്ത് ഏഷ്യ (AMESA) ഡിവിഷനിൽ നിന്നുള്ള മൂന്നാം പാദത്തിലെ അറ്റ ​​വരുമാനം മുൻ വർഷത്തെ 1.66 ബില്യൺ ഡോളറിൽ നിന്ന് 3.66 ശതമാനം ഉയർന്ന് 1.72 ബില്യൺ ഡോളറായി വർധിച്ചു. എന്നാൽ പ്രതികൂലമായ വിദേശനാണ്യം അറ്റ ​​വരുമാന വളർച്ച 14 ശതമാനം കുറച്ചതായി കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

ത്രൈമാസത്തിൽ എഎംഇഎസ്എയിലെ പെപ്‌സികോയുടെ ഭക്ഷണ യൂണിറ്റ് 5 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. ഇത് മിഡിൽ ഈസ്റ്റ്, ഇന്ത്യ, പാകിസ്ഥാൻ എന്നിവിടങ്ങളിലെ ഇരട്ട അക്ക വളർച്ചയെ പ്രതിഫലിപ്പിക്കുന്നു. കൂടാതെ കമ്പനിയുടെ ബിവറേജസ് യൂണിറ്റ് 17 ശതമാനം വളർച്ച കൈവരിച്ചു.

മൊത്തത്തിൽ, മൂന്നാം പാദത്തിൽ പെപ്‌സികോയുടെ ആഗോള അറ്റ ​​വരുമാനം 8.82 ശതമാനം ഉയർന്ന് 21.97 ബില്യൺ ഡോളറിലെത്തിയതായി കമ്പനി അറിയിച്ചു.

X
Top