ആഗസ്റ്റിൽ സ്വർണം ഇറക്കുമതിയിൽ ഇടിവ്രാജ്യത്തെ മൊത്തം തൊഴില്ലായ്മ നിരക്ക് 5 ശതമാനമായി താഴ്ന്നുഇന്ത്യയിൽ നിന്ന് യുഎസിലേക്കുള്ള കയറ്റുമതി 21.83 ശതമാനം ഉയർന്നുസെമികണ്ടക്ടർ മേഖലയിൽ മുന്നേറാൻ ഇന്ത്യ; കമ്പനികൾക്ക് 140 കോടി ഡോളറിന്റെ ഫണ്ടിങ്ഓണത്തിന് നികുതി വരുമാനം കുതിച്ചു; ആഗസ്റ്റിലെ കേരളത്തിന്റെ ജിഎസ്ടി വരുമാനം 4,700 കോടി കവിഞ്ഞു

വിഎൽസിസിക്ക് മൂന്ന് ലക്ഷം രൂപ പിഴ

കൊച്ചി: അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അംഗീകൃത കൂൾസ്കൾപ്റ്റിംഗ് നടപടിക്രമം അല്ലെങ്കിൽ ഉപകരണം ഉപയോഗിച്ച് ശരീരത്തിലെ കൊഴുപ്പ് കുറക്കൽ, ഭാരം കുറക്കൽ ചികിത്സകളെ സംബന്ധിച്ച തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പ്രസിദ്ധീകരിച്ചതിന് വിഎൽസിസിക്ക് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിസിപിഎ) മൂന്ന് ലക്ഷം രൂപ പിഴ ചുമത്തി. നേരത്തെ, കൂൾസ്കൾപ്റ്റിംഗ് ചികിത്സയെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പ്രസിദ്ധീകരിച്ച കായ ലിമിറ്റഡിന് സിസിപിഎ 3 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു.

“കായയുടെ ശസ്ത്രക്രിയാ രഹിത കൊഴുപ്പ് നീക്കൽ” എന്നും “കൂൾസ്കൾപ്റ്റിംഗിലൂടെ കായ എളുപ്പത്തിൽ ശരീരഭാരം കുറയ്ക്കുന്നു” എന്നും അവകാശപ്പെടുന്ന പരസ്യങ്ങളിൽ, ശരീരത്തിലെ വൻതോതിലുള്ള കൊഴുപ്പ് നഷ്ടം സൂചിപ്പിക്കുന്ന, മുമ്പും ശേഷവുമുള്ള തെറ്റിദ്ധരിപ്പിക്കുന്ന ചിത്രങ്ങൾ പോലും കമ്പനി നൽകിയിരുന്നു. ഈ അവകാശവാദങ്ങൾ യഥാർത്ഥ അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അംഗീകാരത്തിന്റെ പരിധി കടക്കുകയും ശരീരഭാരം കുറയ്ക്കാനുള്ള ചികിത്സ എന്ന നിലയിൽ നടപടിക്രമത്തെ തെറ്റായി ചിത്രീകരിക്കുകയും ചെയ്തു. കായ ലിമിറ്റഡ് സിസിപിഎയുടെ ഉത്തരവ് പാലിച്ച് പിഴ തുക അടയ്ക്കുകയും ചെയ്തു.

സ്ലിമ്മിംഗ്, സൗന്ദര്യവർധന മേഖലയിലെ പരസ്യങ്ങളുമായി ബന്ധപ്പെട്ട പരാതിയിലൂടെയും നിരീക്ഷണത്തിലൂടെയുമാണ് വിഎൽസിസിയുടെയും കാര്യം സിസിപിഎയുടെ ശ്രദ്ധയിൽപ്പെട്ടത്. പരിശോധനയിൽ, വിഎൽസിസി ഒറ്റ സെഷനിൽ തന്നെ വൻ തോതിൽ ഭാരം കുറയ്ക്കുകയും തടി കുറയ്ക്കുകയും ചെയ്യുന്നുവെന്ന അതിശയോക്തി കലർന്ന അവകാശവാദങ്ങൾ ഉന്നയിക്കുന്നതായി കണ്ടെത്തി. ഇത് കൂൾസ്കൾപ്റ്റിംഗ് ഉപകാരണത്തിന് നൽകിയ യഥാർത്ഥ അനുമതിയെക്കാൾ വളരെ കൂടുതലാണ്. അതുവഴി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചതാണ് നടപടിക്ക് കാരണമായത്.

X
Top