ഉല്‍പ്പാദന മേഖല ഏഴ് മാസത്തെ ഉയരത്തില്‍ ◆ യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ല ◆ ഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ് ◆ എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധന ◆ ഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറം ◆

ജെബിഎഫ് പെട്രോകെമിക്കൽസിന്റെ ഏറ്റെടുക്കൽ; സംയുക്ത ലേലത്തിനൊരുങ്ങി ഒഎൻജിസിയും ഇന്ത്യൻ ഓയിലും

ഡൽഹി: കോർപ്പറേറ്റ് പാപ്പരത്ത പ്രക്രിയയ്ക്ക് കീഴിലുള്ള ജെബിഎഫ് പെട്രോകെമിക്കൽസിനെ ഏറ്റെടുക്കാൻ സംയുക്ത സാമ്പത്തിക ബിഡ് സമർപ്പിക്കാൻ ഒരുങ്ങി ഒഎൻജിസിയും ഇന്ത്യൻ ഓയിലും. മംഗലാപുരം ആസ്ഥാനമായുള്ള കെമിക്കൽസ് കമ്പനിയാണ് ജെബിഎഫ് പെട്രോകെമിക്കൽസ്. ഒഎൻജിസിയും ഇന്ത്യൻ ഓയിലും ഏറ്റെടുക്കലിന് താല്പര്യം പ്രകടപ്പിച്ചതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.

ഏറ്റെടുക്കലിനായി ഒഎൻജിസി ഇന്ത്യൻ ഓയിലുമായി ഒരു കൺസോർഷ്യത്തിൽ പ്രവേശിച്ചതായും, ഉടൻ തന്നെ സാമ്പത്തിക ബിഡ് സമർപ്പിക്കാൻ സാധ്യതയുണ്ടെന്നും ഒഎൻജിസി വക്താവിനെ ഉദ്ധരിച്ച് ഇടി റിപ്പോർട്ട് ചെയ്തു. റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്പിസിഎൽ-മിത്തൽ എനർജി, ജിൻഡാൽ പോളി ഫിലിംസ്, ഗെയിൽ, ജിൻഡാൽ പവർ, എംസിപിഐ ലിമിറ്റഡ് എന്നിവയും ജെബിഎഫ് പെട്രോകെമിക്കൽസിനായി താൽപര്യപത്രം (ഇഒഐ) സമർപ്പിച്ചിട്ടുണ്ട്.

ശുദ്ധീകരിച്ച ടെറഫ്താലിക് ആസിഡിന്റെ നിർമ്മാതാക്കളായ ജെബിഎഫ് പെട്രോകെമിക്കൽസിന് 4,700 കോടി രൂപയുടെ കടമുണ്ട്. ജെബിഎഫ് പെട്രോകെമിക്കൽസിനായുള്ള സാമ്പത്തിക ബിഡ് സമർപ്പിക്കാനുള്ള സമയപരിധി ഈ മാസം അവസാനിക്കും.

X
Top