2028 ഓടെ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2030ല്‍ 7.1 ട്രില്യണ്‍ ഡോളര്‍ സ്വപ്നംകരവഴി കണ്ടെയ്നർ നീക്കം: രാജ്യാന്തര ചരക്കുകവാടമാകാൻ വിഴിഞ്ഞം; ആദ്യ ബുക്കിങ് അമേരിക്കയിലെ ഹൂസ്റ്റണിലേക്ക്ഫ്രാൻസുമായി വമ്പന്‍ പ്രതിരോധ കരാറിന് ഇന്ത്യ; റഫാല്‍ യുദ്ധവിമാനങ്ങള്‍ രാജ്യത്ത് തന്നെ നിര്‍മ്മിക്കുംരാജ്യത്ത് സ്റ്റീലിന് വൻ ഡിമാൻഡ്; ഉപഭോഗം റെക്കോർഡിൽ, ഇറക്കുമതി ആശ്രയത്വം തുടരുന്നുആഗോള വിപണികളുമായി മത്സരിക്കാൻ ഇന്ത്യ; ഇറക്കുമതി തീരുവ 10 ശതമാനത്തിൽ താഴെയാക്കും

ഓല 1000ത്തിലധികം ജീവനക്കാരെ പിരിച്ചു വിടുന്നു

ലക്ട്രിക്ക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളുമായ ഒല തൊഴിലാളികളെ പിരിച്ചുവിടാൻ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ആയിരത്തിലധികം ജീവനക്കാരെയും കരാര്‍ തൊഴിലാളികളെയുമാണ് പിരിച്ചുവിടുന്നത്.

കസ്റ്റമര്‍ റിലേഷന്‍സ്, ചാര്‍ജിങ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ജീവനക്കാരെ പിരിച്ചുവിടാനാണ് കമ്പനിയുടെ തീരുമാനം എന്നാണ് റിപ്പോര്‍ട്ടുകള്‍.

കമ്പനിയുടെ വര്‍ദ്ധിച്ചുവരുന്ന നഷ്ടം നികത്തുന്നതിന്റെ ഭാഗമായാണ് തൊഴിലാളികളെ പിരിച്ചുവിടാൻ ഒരുങ്ങുന്നത്. നടപ്പു സാമ്പത്തിക വർഷത്തിൻറെ മൂന്നാം പാദത്തില്‍ നഷ്ടത്തില്‍ 50 ശതമാനം വര്‍ധനയാണ് ഒല രേഖപ്പെടുത്തിയത്.

എന്നാല്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ കമ്പനി പുറത്തിവിട്ടിട്ടില്ല.

അഞ്ച് മാസത്തിനുള്ളില്‍ രണ്ടാം ഘട്ട പിരിച്ചുവിടലിനാണ് ഒല ഒരുങ്ങുന്നത്. കഴിഞ്ഞ നവംബറില്‍ ഏകദേശം 500 ജീവനക്കാരെ പിരിച്ചുവിട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

2024 മാര്‍ച്ച് അവസാനത്തില്‍ ഒലയില്‍ 4000 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇതിന്റെ നാലിലൊന്ന് ജീവനക്കാരെ പിരിച്ചുവിടാനാണ് കമ്പനി ഒരുങ്ങുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

X
Top