‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപരാജ്യത്ത് സ്വകാര്യ മേഖലയുടെ ബിസിനസ് വളർച്ചാ നിരക്ക് 3 മാസത്തെ താഴ്ന്ന നിലയിൽതീരദേശമേഖലക്ക് ബജറ്റിൽ കരുതലിന്റെ കൈത്താങ്ങ് 

18 ശതമാനം ഉയര്‍ന്ന ഓഹരി വില്‍ക്കാന്‍ നിര്‍ദ്ദേശിച്ച് കൊട്ടക് ഇക്വിറ്റീസ്

മുംബൈ: താരതമ്യേന മികച്ച ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഓല ഇലക്ട്രിക് മൊബിലിറ്റി ഓഹരി തിങ്കളാഴ്ച 18 ശതമാനം ഉയര്‍ന്നു. എന്നാല്‍ കൊട്ടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ് ഓഹരിയില്‍ തങ്ങളുടെ ‘വില്‍പന’ റേറ്റിംഗ് നിലനിര്‍ത്തിയിരിക്കുന്നു.

ഇലക്ട്രിക് സ്‌ക്കൂട്ടര്‍ വിപണിയിലെ അസ്ഥിരതയാണ് കൊട്ടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസിന്റെ നെഗറ്റീവ് റേറ്റിംഗിന് പുറകില്‍.

ജൂണ്‍ പാദത്തില്‍ കമ്പനി 428 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു.

തൊട്ടുമുന്‍വര്‍ഷത്തെ നഷ്ടം 347 കോടി രൂപ മാത്രമായിരുന്നു. വരുമാനം 50 ശതമാനം ഇടിഞ്ഞ് 828 കോടി രൂപയിലെത്തി. തുടര്‍ച്ചയായി നഷ്ടം കുറയ്ക്കാന്‍ കമ്പനിയ്ക്ക് സാധിച്ചിട്ടുണ്ട്. മാര്‍ച്ച് പാദത്തില്‍ 870 കോടി രൂപയുടെ നഷ്ടമാണ് കമ്പനിയ്ക്കുണ്ടായത്.

വരുമാനത്തിലും വളര്‍ച്ചയുണ്ടായി. മാര്‍ച്ചില്‍ 611 കോടി രൂപയായിരുന്നു കമ്പനി രേഖപ്പെടുത്തിയ വരുമാനം.

X
Top