വിദേശ നാണയ ശേഖരം കുതിക്കുന്നുകല്‍ക്കരിയില്‍ സ്വയം പര്യാപ്തതയിലേക്ക് ഇന്ത്യഇന്ത്യയുടെ പ്രധാന എൽപിജി വിതരണക്കാരായി അമേരിക്ക; ഇറക്കുമതിയുടെ 67 ശതമാനവും യുഎസിൽ നിന്ന്ഇന്ത്യയുടെ എണ്ണ ഇറക്കുമതി ബിൽ കുതിച്ചു; ക്രൂഡ് ഇറക്കുമതി കുറഞ്ഞിട്ടും ചെലവ് ഉയർന്നു2028 ഓടെ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2030ല്‍ 7.1 ട്രില്യണ്‍ ഡോളര്‍ സ്വപ്നം

കേരളത്തിലെ ആണവനിലയത്തേക്കുറിച്ച് പ്രാരംഭചര്‍ച്ചകള്‍ പോലും നടന്നിട്ടില്ല: വൈദ്യുത മന്ത്രി

തിരുവനന്തപുരം: കേരളത്തിൽ ആണവനിലയം സ്ഥാപിക്കുന്നത് സംബന്ധിച്ച് പ്രാഥമിക ചർച്ചകൾപോലും നടന്നിട്ടില്ലെന്ന് വൈദ്യുത മന്ത്രി കെ.കൃഷ്ണൻ കുട്ടി.

കൽപ്പാക്കത്ത് തോറിയം ഉപയോഗിച്ചുള്ള ജനറേറ്റർ പ്രവർത്തിക്കുന്നത് പഠിക്കാനായി കെഎസ്ഇബി സംഘം പോയിരുന്നു.

ആണവ നിലയത്തിൽ നിന്നുള്ള വൈദ്യുതി വാങ്ങലും ചർച്ച ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
‘ആണവ നിലയത്തേക്കാൾ തോറിയം നിലയമാണ് സംസ്ഥാനത്ത് ഉചിതമെന്നാണ് മനസ്സിലാക്കുന്നത്.

തോറിയത്തിന് ദൂഷ്യഫലങ്ങൾ കുറവാണ്. കൽപ്പാക്കത്ത് ഇത് വിജയകരമായി പ്രവർത്തിക്കുന്നുണ്ട്. അത് സംബന്ധിച്ച് ചർച്ചചെയ്തിട്ടുണ്ട്.

കേരളത്തിന് പുറത്താണെങ്കിലും നിർമിച്ച് വിഹിതം വാങ്ങാം. നയപരമായ തീരുമാനമാണത്. മുഖ്യമന്ത്രിയുമായി ആലോചിക്കേണ്ടതുണ്ട്, മന്ത്രി കൃഷ്ണൻകുട്ടി പറഞ്ഞു.

കെഎസ്ഇബി ചെയർമാനും സംഘവും ന്യൂക്ലിയർ പവർ കോർപ്പറേഷനുമായി കേരളത്തിൽ ആണവ നിലയം കൊണ്ടുവരുന്നത് സംബന്ധിച്ച് ചർച്ച ചെയ്തെന്ന വാർത്ത മന്ത്രി നിഷേധിച്ചു.

X
Top