രാജ്യത്ത് റീട്ടെയിൽ വായ്‌പയിൽ താരമായി സ്വർണ വായ്‌പ; ഒരു വർഷം കൊണ്ട് വളർച്ച 62 ശതമാനം ◆ ചൈനയ്‌ക്കെതിരെ തുറന്നടിച്ച് ധനമന്ത്രി; ‘വ്യാപാരത്തില്‍ വന്‍ അസന്തുലിതാവസ്ഥ’ ◆ ഇന്ധന കയറ്റുമതിക്കുള്ള വിൻഡ്‌ഫോൾ നികുതി പുതുക്കി കേന്ദ്രം ◆ വിമാന ടിക്കറ്റ് നിരക്കിൽ നടപടി വേണമെന്ന് കേന്ദ്രത്തിന് സുപ്രീം കോടതി നിർദേശം ◆ എഥനോൾ വിതരണം 987 കോടി ലിറ്ററിലേക്ക്; 71 ശതമാനവും ധാന്യങ്ങളിൽ നിന്ന് ◆

വിദേശ നാണയ ശേഖരം കുതിക്കുന്നു

കൊച്ചി: ഇന്ത്യയുടെ വിദേശ നാണയ ശേഖരം റെക്കാഡ് ഉയരത്തിലേക്ക് കുതിക്കുന്നു. ജൂലായ് 31ന് അവസാനിച്ച വാരത്തില്‍ വിദേശ നാണയ ശേഖരം 1,051 കോടി ഡോളർ ഉയർന്ന് 69,286.6 കോടി ഡോളറിലെത്തി.

റിസർവ് ബാങ്കിന്റെ കൈവശമുള്ള സ്വർണത്തിന്റെ മൂല്യത്തില്‍ മികച്ച വളർച്ചയാണ് അവലോകന കാലയളവിലുണ്ടായത്. സ്വർണ ശേഖരത്തിന്റെ മൂല്യം 168.5 കോടി ഡോളർ ഉയർന്ന് 10,474.3 കോടി ഡോളറിലെത്തി.

യെൻ, ഫ്രാങ്ക്, യൂറോ എന്നിവയുടെ മൂല്യം 875 കോടി ഡോളർ വർദ്ധനയോടെ 56,468 കോടി ഡോളറായി. ഇപ്പോഴത്തെ ട്രെൻഡ് തുടർന്നാല്‍ വരും ദിവസങ്ങളില്‍ ഇന്ത്യയുടെ വിദേശ നാണയ ശേഖരം റെക്കാഡ് ഉയരത്തിലെത്തിയേക്കും.

നടപ്പുവർഷം ഫെബ്രുവരി 27ന് വിദേശ നാണയ ശേഖരം 72,849.4 കോടി ഡോളറിലെത്തി റെക്കാഡിട്ടിരുന്നു.

X
Top