
“Original” ആണോ “Orijinal” ആണോ? എന്ന ചോദ്യവുമായി പ്രേക്ഷകരെ ആകാംക്ഷയിലാഴ്ത്തിയതിന് പിന്നാലെ, ORIJINAL എന്ന പേരിൽ എത്തുന്ന പുതിയ മലയാളം ടൈം ട്രാവൽ ത്രില്ലർ ചിത്രത്തിന്റെ ടൈറ്റിൽ അണിയറപ്രവർത്തകർ പുറത്തിറക്കി. മാസ് മീഡിയ, സിക്കു ഫിലിംസ് എന്നീ ബാനറുകളിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ സഹനിർമ്മാണം ഹർഷാദ് നിർവഹിക്കുന്നു. റമീസ് എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഇലക്ട്രോണിക് കിളിയാണ്. വ്യത്യസ്തമായ ടൈറ്റിലിലൂടെ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ ചിത്രം, പ്രേക്ഷകർക്ക് വേറിട്ടൊരു സിനിമാനുഭവം സമ്മാനിക്കുമെന്ന പ്രതീക്ഷ ഉയർത്തുകയാണ്.

ടൈം ട്രാവൽ, ഫാന്റസി, ഹാസ്യം, ത്രില്ലർ, വൈകാരിക മുഹൂർത്തങ്ങൾ എന്നിവ സമന്വയിപ്പിക്കുന്ന ORIJINAL, സമയത്തിന്റെ ഗതിമാറ്റം അപ്രതീക്ഷിത സംഭവവികാസങ്ങളിലേക്ക് നയിക്കുന്ന കഥയാണ് പറയുന്നത്. “ഒറിജിനൽ” എന്ന ആശയത്തെ തന്നെ ചോദ്യം ചെയ്യുന്ന അവതരണമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം.
ശ്രീനാഥ് ഭാസി, അഭിരാം രാധാകൃഷ്ണൻ, രാജേഷ് മാധവൻ, സാഫ് ബോയ്, ബിനു പപ്പു, ഫെമിന ജോർജ്, ശ്രീകാന്ത് വെട്ടിയാർ, ഗോകുലൻ, അനീഷ് ജി, സലീം ഹസൻ, ദിനേശ് പ്രഭാകർ, രാജേഷ് പറവൂർ, ഷമീർ (ചൂരൽ), സുബിൻ ടാർസൻ, അരുൺ പ്രദീപ്, ലാല മലപ്പുറം, സ്റ്റിനി ഫ്രാൻസിസ്, ഹാരിസ് സലീം, വിരു വിവേക് എന്നിവർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഷഫീഖ് മുഹമ്മദ് അലിയാണ് ചിത്രത്തിന്റെ എഡിറ്റർ. ഫഹദ് ഫത്‌ലിയാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. അർഷാദ് നാക്കോത്ത്, രജീഷ് കെ. സൂര്യ എന്നിവർ ചേർന്നാണ് കലാസംവിധാനം നിർവഹിക്കുന്നത്. മൈൻഡ്സ്റ്റൈൻ സ്റ്റുഡിയോസ് ആണ് വിഷ്വൽ എഫക്റ്റ്സ് ഒരുക്കുന്നത്. അഷ്റ മുഹമ്മദ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും കാസ്റ്റിങ് ചുമതലയും നിർവഹിക്കുന്നു.
സച്ചിൻ സുധാകരൻ, ഹരിഹരൻ എം. (സിങ്ക് സിനിമ) എന്നിവർ ചേർന്നാണ് സൗണ്ട് ഡിസൈൻ നിർവഹിക്കുന്നത്. റൊണെക്സ് സേവ്യർ ആണ് മേക്കപ്പ്. സമീറ സനീഷ് വസ്ത്രാലങ്കാരം ഒരുക്കുന്നു. പി.സി. സ്റ്റണ്ട്സ് ആണ് ആക്ഷൻ കൊറിയോഗ്രഫി നിർവഹിക്കുന്നത്. ചിത്രത്തിന്റെ കോൺസെപ്റ്റ് വികസിപ്പിച്ചിരിക്കുന്നത് ജിപിൻ ഗോപിയാണ്. ജാവേദ് ചെമ്പു പ്രൊഡക്ഷൻ കൺട്രോളറാണ്. ജിഷ്ണു, ശ്രീജിത്ത് പി. എന്നിവർ നൃത്തസംവിധാനം നിർവഹിക്കുന്നു. ശ്രീക് വാര്യർ ആണ് ഡി.ഐ. നിർവഹിക്കുന്നത്. മുത്തു, റമീസ്, റിഷ് എൻ.കെ. എന്നിവർ ഗാനരചന നിർവഹിച്ചിരിക്കുന്നു.
രോഹിത് കെ. സുരേഷ് ആണ് സ്റ്റിൽ ഫോട്ടോഗ്രാഫർ. സ്റ്റോറീസ് സോഷ്യൽ-ന്റെ ബാനറിൽ ഡോ. സംഗീത ജനചന്ദ്രൻ ചിത്രത്തിന്റെ മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് കൈകാര്യം ചെയ്യുന്നു. പ്രദീപ് മേനോൻ ഡിസ്ട്രിബ്യൂഷൻ ഹെഡാണ്. മൻസൂർ റഷീദ്, നവനീത് കൃഷ്ണ എന്നിവർ ചീഫ് അസോസിയേറ്റ് ഡയറക്ടർമാരും അൽത്താഫ് സുൽത്താൻ ഫസ്റ്റ് അസിസ്റ്റന്റ് ഡയറക്ടറുമാണ്. വൈഷ്ണവ് ഡി അസോസിയേറ്റ് എഡിറ്ററായും സസ്സു അനസ് മോഷൻ ഗ്രാഫിക്സ് ഡിസൈനറായും പ്രവർത്തിക്കുന്നു. യെല്ലോടൂത്ത്സ് ആണ് പോസ്റ്റർ ഡിസൈൻ നിർവഹിച്ചിരിക്കുന്നത്. അഭിലാഷ് ചാക്കോയാണ് ടൈറ്റിൽ ഡിസൈൻ ഒരുക്കിയത്.
ചിത്രത്തിന്റെ സംഗീതാവകാശം തിങ്ക് മ്യൂസിക് സ്വന്തമാക്കിയിട്ടുണ്ട്. ഹോം സ്‌ക്രീൻ എന്റർടെയ്ൻമെന്റ്സ് ആണ് ചിത്രത്തിന്റെ ജി.സി.സി. വിതരണ പങ്കാളി.
ടൈറ്റിൽ പുറത്തിറങ്ങിയതോടെ ORIJINAL-ന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായിരിക്കുകയാണ്. വരും ദിവസങ്ങളിൽ ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ അപ്ഡേറ്റുകളും പ്രഖ്യാപനങ്ങളും പുറത്തുവിടുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.






