രാജ്യത്തെ 72 ലക്ഷം ടൺ അരി എഥനോളിലേക്ക്; കേന്ദ്ര തീരുമാനം ഭക്ഷ്യസുരക്ഷയ്ക്ക് വെല്ലുവിളിയോ?കയറ്റുമതി രേഖകള്‍ ഒത്തുതീര്‍ക്കാന്‍ ആര്‍ബിഐ ഇടപെടല്‍; ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിഗള്‍ഫ് മലയാളികള്‍ വഴി ആര്‍ബിഐ നിക്ഷേപ പദ്ധതിയില്‍ എത്തിയത് കോടികള്‍; സംസ്ഥാനത്തെ ആകെ എന്‍ആര്‍ഐ നിക്ഷേപം 3.24 ലക്ഷം കോടിഎൽപിജിക്ക് പകരം എഥനോൾ വ്യാപകമാക്കാൻ കേന്ദ്രം; ഉപഭോക്താക്കളെ ആകർഷിക്കാൻ പദ്ധതിപ്രാദേശികമായി സോളാര്‍ സെല്ലുകള്‍ നിര്‍മ്മിക്കുന്നതിനുള്ള സമയപരിധി നീട്ടി ഇന്ത്യ

250 മെഗാവാട്ട് സോളാർ പിവി പദ്ധതിയുടെ വാണിജ്യ പ്രവർത്തനം ആരംഭിച്ച്‌ എൻടിപിസി

മുംബൈ: 250 മെഗാവാട്ട് സോളാർ പിവി പദ്ധതിയുടെ വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിച്ചതായി എൻടിപിസി പ്രസ്താവനയിൽ അറിയിച്ചു. 250 മെഗാവാട്ടിന്റെ മുഴുവൻ ശേഷിയും വിജയകരമായ കമ്മീഷൻ ചെയ്തതിന്റെ ഫലമായി രാജസ്ഥാനിലെ ബിക്കാനീറിലെ (ശംബു കി ബുർജ്-1) സോളാർ പിവി പ്രോജക്‌റ്റിന്റെ വാണിജ്യ പ്രവർത്തനം 06 ഓഗസ്റ്റ് 2022 00:00 മണിക്ക് ആരംഭിച്ചതായി എൻടിപിസി പ്രഖ്യാപിച്ചു.

ഇതോടെ എൻടിപിസിയുടെ ഏകികൃത സ്ഥാപിത വാണിജ്യ ശേഷി 55068 മെഗാവാട്ടും എൻടിപിസിയുടെ ഗ്രൂപ്പ് സ്ഥാപിത വാണിജ്യ ശേഷി 69433 മെഗാവാട്ടായും മാറും.

വൈദ്യുതി ഉൽപാദനത്തിലും അനുബന്ധ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കുന്ന ഒരു ഇന്ത്യൻ പൊതുമേഖലാ സ്ഥാപനമാണ് എൻടിപിസി ലിമിറ്റഡ്. ഇന്ത്യയിലെ സംസ്ഥാന ഇലക്‌ട്രിസിറ്റി ബോർഡുകളിലേക്കുള്ള വൈദ്യുതി ഉൽപാദനവും വിതരണവുമാണ് എൻടിപിസിയുടെ പ്രധാന പ്രവർത്തനം.

X
Top