ആഗോള സഞ്ചാരികളെ ആകർഷിക്കാൻ പദ്ധതിയുമായി കേരളംഇന്ത്യയുടെ വളര്‍ച്ച സുസ്ഥിരമെന്ന് റിസര്‍വ് ബാങ്ക്10 മാസത്തിനിടെ രാജ്യത്ത് 4,245 കോടി രൂപയുടെ സൈബർ തട്ടിപ്പുകൾചെമ്പിന്‍റെ വിലയിൽ വന്‍ കുതിപ്പ്സംസ്ഥാനം വീണ്ടും കടമെടുക്കാനൊരുങ്ങുന്നു

ഐടിആര്‍ ഫയലിംഗ്: സമയപരിധി നീട്ടില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടുന്ന കാര്യം പരിഗണിക്കുന്നില്ലെന്ന് റവന്യൂ സെക്രട്ടറി തരുണ്‍ ബജാജ് വെള്ളിയാഴ്ച പറഞ്ഞു. അവസാന ദിനമായ ജൂലൈ 31നകം മിക്ക റിട്ടേണുകളും വരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ജൂലൈ 20 വരെ 2.3 കോടിയിലധികം വരുമാന റിട്ടേണുകള്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്നും കണക്കുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറയുന്നു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ (2020-21), 2021 ഡിസംബര്‍ 31 വരെ റിട്ടേണ്‍ സമര്‍പ്പിക്കാന്‍ അവസരമൊരുക്കിയിരുന്നു. തുടര്‍ന്ന് 5.89 കോടി ഐടിആറുകള്‍ (ആദായ നികുതി റിട്ടേണുകള്‍) ഫയല്‍ ചെയ്യപ്പെട്ടു. ‘തീയതികള്‍ നീട്ടുമെന്നാണ് ആളുകള്‍ കരുതുന്നത്. അതിനാല്‍ റിട്ടേണുകള്‍ പൂരിപ്പിക്കുന്നതില്‍ അവര്‍ അല്‍പ്പം മന്ദഗതിയിലായിരുന്നു, എന്നാല്‍ ഇപ്പോള്‍ പ്രതിദിനം 15 ലക്ഷം മുതല്‍ 18 ലക്ഷം വരെ റിട്ടേണുകള്‍ ഞങ്ങള്‍ക്ക് ലഭിക്കുന്നു. ഇത് 25 ലക്ഷം മുതല്‍ 30 ലക്ഷം വരെ റിട്ടേണുകളായി ഉയരണം,’ ബജാജ് പിടിഐയോട് പറഞ്ഞു.

സാധാരണഗതിയില്‍, റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍, ആളുകള്‍ അവസാന ദിവസം വരെ കാത്തിരിക്കും. കഴിഞ്ഞ തവണ, അവസാന ദിവസം ഞങ്ങള്‍ക്ക് 50 ലക്ഷത്തിലധികം റിട്ടേണുകള്‍ ലഭിച്ചു. ഇത്തവണ, ഒരു കോടി റിട്ടേണുകള്‍ സ്വീകരിക്കാന്‍ തയ്യാറാകാനാണ് ഞാന്‍ ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുള്ളത്, ബജാജ് കൂട്ടിച്ചേര്‍ത്തു. ഐടി നിയമങ്ങള്‍ അനുസരിച്ച്, അക്കൗണ്ടുകള്‍ ഓഡിറ്റ് ചെയ്യേണ്ടതില്ലാത്ത വ്യക്തിഗത നികുതിദായകര്‍ ഐടിആര്‍ ഫയല്‍ ചെയ്യേണ്ട അവസാന തീയതി ജൂലൈ 31 ആണ്.

X
Top