നേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതിആര്‍ബിഐ നടപടികള്‍: ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപം കുതിച്ചുയരുംയുഎസിന്റെ പുതിയ തീരുവ: ഇന്ത്യ കയറ്റുമതി ചെയ്യുന്ന 45% ഉത്പന്നങ്ങളും താരിഫ് പരിധിക്ക് പുറത്തെന്ന് കേന്ദ്രംഅലുമിനിയം ക്യാനുകളുടെ വിതരണം തടസപ്പെട്ടു; രാജ്യത്തെ ഡയറ്റ് കോക്ക് വിതരണത്തില്‍ കടുത്ത ക്ഷാമംഅംഗോള, വെനസ്വേല ക്രൂഡിലേക്ക് തിരിഞ്ഞ് ഇന്ത്യൻ എണ്ണക്കമ്പനികൾ

1,000 മെഗാവാട്ടിന്റെ സോളാർ പ്ലാന്റ് സ്ഥാപിക്കാൻ ഒരുങ്ങി എൻഎൽസി ഇന്ത്യ ലിമിറ്റഡ്

മുംബൈ: അസം സർക്കാരുമായി ചേർന്ന് അസമിൽ 1,000 മെഗാവാട്ട് സൗരോർജ്ജ പ്ലാന്റ് സ്ഥാപിക്കാൻ പദ്ധതിയിട്ട് ഖനനത്തിലും വൈദ്യുതി ഉൽപാദനത്തിലും പ്രവർത്തിക്കുന്ന പൊതുമേഖലാ കമ്പനിയായ എൻഎൽസി ഇന്ത്യ ലിമിറ്റഡ്. സോളാർ സംയുക്ത സംരംഭത്തിൽ എൻഎൽസി ഇന്ത്യയ്ക്ക് 51 ശതമാനം ഓഹരിയുണ്ടാകുമെന്ന് എൻഎൽസി ഇന്ത്യയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ രാകേഷ് കുമാർ പറഞ്ഞു. പ്ലാന്റിൽ നിന്നുള്ള വൈദ്യുതി അസം താരിഫിൽ വാങ്ങുമെന്നും, അത് ഇക്വിറ്റിയിൽ 12 ശതമാനം ലാഭം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

താപവൈദ്യുത കമ്പനിയായ എൻഎൽസി ഇന്ത്യ അടുത്തിടെ പുനരുപയോഗ ഊർജത്തിലേക്ക് തങ്ങളുടെ പ്രവർത്തനം വൈവിധ്യവത്കരിച്ചിരിന്നു. ഇന്ന് കമ്പനിക്ക് 1,421 മെഗാവാട്ട് പുനരുപയോഗ ഊർജ്ജ ശേഷിയുണ്ട്, അതിൽ 51 മെഗാവാട്ട് കാറ്റും ബാക്കി സൗരോർജ്ജവുമാണ്. സർക്കാരിന്റെ കൽക്കരി മന്ത്രാലയത്തിന്റെ ഉടമസ്ഥതയിലുള്ള ഫോസിൽ ഇന്ധന-താപവൈദ്യുതി കമ്പനിയാണ് എൻഎൽസി ഇന്ത്യ ലിമിറ്റഡ് (എൻഎൽസി).

X
Top