ഇന്ത്യ ഏഴ് ശതമാനം വളർച്ച കൈവരിക്കുമെന്ന് ഐഎംഎഫ്; ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം എന്ന നേട്ടം നിലനിർത്തി ◆ കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യയിൽ ദാരിദ്ര്യ മുക്തരായത് 2.5 കോടി ആളുകൾ: പ്രധാനമന്ത്രി നരേന്ദ്ര മോദി ◆ ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് വൻ കുതിപ്പ്; ജിഡിപി വളർച്ച 7.8 ശതമാനമായി തുടരുന്നുവെന്ന് ഔദ്യോഗിക കണക്കുകൾ ◆ ജിഎസ്ടി റിട്ടേണ്‍ ഫയലിംഗ് വര്‍ഷത്തില്‍ ഒരിക്കലാക്കാന്‍ നീക്കം ◆ റീട്ടെയിൽ നാണയപ്പെരുപ്പത്തിൽ വർധന; ഭക്ഷ്യവസ്തുക്കൾക്ക് വൻ വിലക്കയറ്റം ◆

പുതിയ ടോള്‍ സമ്പ്രദായം വരുന്നെന്ന് നിതിന്‍ ഗഡ്കരി; ഹ്രസ്വദൂര യാത്രക്കാര്‍ക്ക് നേട്ടം, പ്രഖ്യാപനം 8-10 ദിവസത്തിനകം

മുംബൈ: സാധാരണക്കാര്‍ക്ക് ആശ്വാസം നല്‍കുന്ന ടോള്‍ നയം കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുകയാണെന്ന് കേന്ദ്ര റോഡ്, ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി.

അടുത്ത 8-10 ദിവസത്തിനകം ശുഭവാര്‍ത്ത കേള്‍ക്കാവാനുമെന്നും ഗഡ്കരി വ്യക്തമാക്കി. ടോള്‍ പ്രക്രിയയില്‍ സമഗ്രമായ മാറ്റം വരുത്തുകയാണെന്നും ഇപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ കഴിയില്ലെന്നും ഗഡ്കരി വ്യക്തമാക്കി.

പുതിയ ടോള്‍ സംവിധാനം നടപ്പിലാക്കുന്നത് ടോള്‍ നിരക്കുകള്‍ കുറയുന്നതിന് കാരണമാകുമെന്നും യാത്രക്കാരുടെ സാമ്പത്തിക ബാധ്യതയെക്കുറിച്ചുള്ള ദീര്‍ഘകാല ആശങ്കകള്‍ പരിഹരിക്കുമെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു.

നിലവില്‍, ദേശീയപാതകളിലെ ടോള്‍ പ്ലാസകള്‍ 2008 ലെ നാഷണല്‍ ഹൈവേ ഫീസ് നിയമങ്ങള്‍ പ്രകാരമാണ് സ്ഥാപിച്ചിരിക്കുന്നത്.

ഇത് ഒരു ദേശീയ പാതയുടെ ഒരേ ഭാഗത്തും ദിശയിലുമുള്ള ടോള്‍ പ്ലാസകള്‍ പരസ്പരം 60 കിലോമീറ്ററിനുള്ളില്‍ സ്ഥാപിക്കാന്‍ പാടില്ല എന്ന് വ്യവസ്ഥ ചെയ്യുന്നു.

ഇന്ത്യയുടെ ടോള്‍ പിരിവില്‍ സമീപ വര്‍ഷങ്ങളില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. 2023-24 ല്‍ വരുമാനം 64,809.86 കോടി രൂപയിലെത്തി. മുന്‍ വര്‍ഷത്തേക്കാള്‍ 35% വര്‍ധനവാണുണ്ടായത്.

2019-20 കാലഘട്ടത്തില്‍ 27,503 കോടി രൂപയായിരുന്നു ടോള്‍ പിരിവ്.

X
Top