എരുമ ഇറച്ചി കയറ്റുമതി കുതിക്കുന്നു ◆ ഉള്ളി വില കുറയുമെന്ന് കേന്ദ്രം ◆ പിഎം സൂര്യഘർ പദ്ധതി: രാജ്യത്ത് പുരപ്പുറ സോളർ സ്ഥാപിച്ചവരുടെ എണ്ണം 60 ലക്ഷം കടന്നു; 21 ലക്ഷം വീടുകളിൽ വൈദ്യുതി ബിൽ പൂജ്യം ◆ ജിഎസ്ടി യോഗത്തിൽ നിർണായക തീരുമാനങ്ങൾ ◆ ഇന്ത്യയ്ക്കായി 5 വൻ ലക്ഷ്യങ്ങൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി ◆

വമ്പൻ ഐപിഒയുമായി ആന്ത്രോപിക്; മൂല്യം രണ്ട് ലക്ഷം കോടി ഡോളറിലേക്ക് ഉയർന്നേക്കും

ഐപിഒയുമായി ആന്ത്രോപിക്. 2028 ഓടെ 20000 കോടി ഡോളർ വരുമാനം ലക്ഷ്യമിടുന്ന ആന്ത്രോപികിൻ്റെ ഐപിഒ ഉടൻ. മൂല്യം രണ്ട് ലക്ഷം കോടി ഡോളറിലധികമായി ഉയർന്നേക്കും. 2026 ഒക്ടോബറിൽ ആന്ത്രോപിക് ഐപിഒ ഉണ്ടാകും എന്നാണ് സൂചന. എന്നാലും ഔദ്യോഗിക പ്രഖ്യാപനങ്ങൾ നടത്തിയിട്ടില്ല. അടുത്തിടെ എത്തിയ നിക്ഷേപങ്ങൾ കമ്പനിയുടെ മൂല്യം ഉയർത്തിയിരുന്നു.

ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സോഫ്റ്റ്വെയർ ബിസിനസുകളിൽ ഒന്നാണ് ആന്ത്രോപിക്കിൻ്റേത്. 2024 അവസാനത്തോടെ കമ്പനിയുടെ വാർഷിക വരുമാനം 100 കോടി ഡോളറിൽ നിന്ന് ഏകദേശം 7400 കോടി ഡോളറായി ഉയർന്നു. കമ്പനി അടുത്തിടെ 1150 കോടി ഡോളർ വരുമാനം നേടിയിരുന്നു.

എക്കാലത്തെയും വലിയ ഐപിഒകളിൽ ഒന്നാകാൻ സാധ്യതയുണ്ട്. 2021-ലാണ് സഹോദരങ്ങളായ ഡാരിയോ അമോഡി, ഡാനിയേല അമോഡി എന്നിവർ ചേർന്ന് ആന്ത്രോപിക് തുടങ്ങുന്നത്.

മുൻ ഓപ്പൺഎഐ ഗവേഷകർ ചേർന്ന് വിപുലമാക്കിയ ആന്ത്രോപിക്, സുരക്ഷയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഒരു ഗവേഷണ ലാബിൽ നിന്ന് 2026 മധ്യത്തോടെ ഏകദേശം 965 ബില്യൺ ഡോളർ വിലമതിക്കുന്ന എഐ സാമ്രാജ്യമായുള്ള കമ്പനിയുടെ വളർച്ച പിന്നീട് വേഗത്തിലായിരുന്നു.

എഐ ക്ലോഡിനുള്ള വൻതോതിലുള്ള ഡിമാൻഡ് കമ്പനിക്ക് ഗുണമായി.

X
Top