അറ്റ പ്രത്യക്ഷ നികുതി പിരിവില്‍ 20 ശതമാനം വളര്‍ച്ചകേന്ദ്ര തൊഴിൽപദ്ധതി നടപ്പാക്കിയതിൽ തട്ടിപ്പെന്ന് സിഎജിനിതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയിൽ കേരളം വീണ്ടും നമ്പർ വൺ2028-29 ഓടെ വിഴിഞ്ഞം തുറമുഖം പൂർണതോതിൽ പ്രവർത്തനക്ഷമമാകുമെന്ന് കരൺ അദാനിഭക്ഷ്യ വിലക്കയറ്റം രൂക്ഷമായതോടെ ജൂണിൽ നാണയപ്പെരുപ്പം 5.08 ശതമാനമായി

ഇടക്കാല ബജറ്റ്: കൂടുതൽ മെഡിക്കൽ കോളേജ് തുടങ്ങും; ഗർഭിണികൾക്കും ശിശുക്കൾക്കും പുതിയ പദ്ധതി

ന്യൂഡൽഹി: രണ്ടാം മോദിസർക്കാരിന്റെ അവസാന ബജറ്റ് പാർലമെന്റിൽ അവതരിപ്പിച്ചു. പൊതുതിരഞ്ഞെടുപ്പ് വരാനിരിക്കേ ധനമന്ത്രി നിർമല സീതാരാമൻ ഇടക്കാല ബജറ്റാണ് അവതരിപ്പിച്ചത്.

ആരോ​ഗ്യ രം​ഗത്ത് ബജറ്റിൽ വലിയ പ്രാധാന്യം നൽകുന്നു. കൂടുതൽ മെഡിക്കൽ കോളേജുകൾ ആരംഭിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി.

നവീകരിക്കുക, നടപ്പിലാക്കുക, മാറ്റം വരുത്തുക എന്നതാണ് ലക്ഷ്യമെന്ന് ബജറ്റ് അവതരണത്തിൽ ധനമന്ത്രി വിശദമാക്കി. സെർവിക്കൽ ക്യാൻസർ പ്രതിരോധത്തിന് വാക്‌സിൻ ലഭ്യമാക്കും. ഗർഭിണികൾക്കും ശിശുക്കൾക്കും പുതിയ പദ്ധതി ആവിഷ്‌കരിക്കും. ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ആശ വർക്കർമാരെ ഉൾപ്പെടുത്തി.

2047ൽ ഇന്ത്യയെ വികസിത രാജ്യമാക്കുമെന്ന പ്രഖ്യാപനവുമായി ധനമന്ത്രി നിർമ്മല സീതാരാമൻ. രണ്ടാം എൻഡിഎ സർക്കാരിന്റെ അവസാന പാർലമെന്റ് സമ്മേളനത്തിലെ ഇടക്കാല ബജറ്റ് അവതരിപ്പിക്കുകയാണ് ധനമന്ത്രി.

വനിതാശാക്തീകരണത്തിനായി നിരവധി പരിഷ്കാരങ്ങൾ കൊണ്ടുവന്നുവെന്നും ഗ്രാമീണ മേഖലയിൽ പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ അനുവദിച്ച വീടു‌കളിൽ 70 ശതമാനത്തിന്റേയും ഉടമകൾ വനിതകളാണെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

X
Top