Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റി​യ​ൽ​ ​എ​സ്‌​റ്റേ​റ്റ് ​മേഖലയുടെ ഭാവിയിൽ ആ​ശ​ങ്ക​യോടെ നി​ക്ഷേ​പ​ക​ർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

സൂചികകള്‍ മാറ്റമില്ലാതെ തുടരുന്നു

മുംബൈ: തുടക്കം ചലനാത്മകമല്ല. സെന്‍സെക്‌സ് 31.70 പോയിന്റ് അഥവാ 0.05 ശതമാനം താഴ്ന്ന് 60617.68 ലെവലിലും നിഫ്റ്റി 0.50 പോയിന്റ് ഉയര്‍ന്ന് 17915.50 ലെവലിലും വ്യാപാരം തുടരുന്നു. 919 ഓഹരികള്‍ മുന്നേറുമ്പോള്‍ 94 ഓഹരികളാണ് തിരിച്ചടി നേരിടുന്നത്.

94 ഓഹരിവിലകളില്‍ മാറ്റമില്ല. വാഹനം,കാപിറ്റല്‍ ഗുഡ്‌സ്,ഹെല്‍ത്ത്‌കെയര്‍,ഐടി,ലോഹം,ഊര്‍ജ്ജം,റിയാലിറ്റി എന്നിവ 1.07 ശതമാനം വരെ ഉയര്‍ന്നപ്പോള്‍ ബാങ്ക് ,എഫ്എംസിജി, ഓയില്‍ ആന്റ് ഗ്യാസ് സൂചികകള്‍ താഴ്ച വരിച്ചു. ബിഎസ്ഇ മിഡ്ക്യാപ് 0.67 ശതമാനവും സ്‌മോള്‍ക്യാപ് 0.70 ശതമാനവും ഉയര്‍ന്നിട്ടുണ്ട്.

വിപ്രോ,അദാനി പോര്‍ട്ട്‌സ്,അദാനി എന്റര്‍പ്രൈസസ്,അപ്പോളോ ഹോസ്പിറ്റല്‍സ്,എച്ച്ഡിഎഫ്‌സി ലൈഫ്,ഹീറോ മോട്ടോകോര്‍പ്,യുപിഎല്‍,എല്‍ടി,റിലയന്‍സ്,എച്ച്‌സിഎല്‍ടെക്,കോള്‍ഇന്ത്യ,ടെക് മഹീന്ദ്ര,സണ്‍ഫാര്‍മ,എസ്ബിഐ,ഹി്ന്‍ഡാല്‍കോ,ബ്രിട്ടാനിയ,ടിസിഎസ് ഓഹരികള്‍ മുന്നേറുന്നു. ബജാജ് ഫിന്‍സര്‍വ്,ആക്‌സിസ് ബാങ്ക്,ഹിന്ദുസ്ഥാന്‍ യൂണിലിവര്‍,ബജാജ് ഫിനാന്‍സ്,ഏഷ്യന്‍ പെയിന്റ്,ഒഎന്‍ജിസി,പവര്‍ഗ്രിഡ്,ഐസിഐസിഐ ബാങ്ക്,കോടക് ബാങ്ക്,ഐടിസി,മഹീന്ദ്ര ആന്റ് മഹീന്ദ്ര എന്നിവയാണ് ഇടിവ് നേരിടുന്നത്.

സമീപകാല മുന്നേറ്റം അനുസരിച്ച്, നിഫ്റ്റി 18,000 മാര്‍ക്ക് തിരിച്ചുപിടിക്കും, പ്രശാന്ത് തപ്സെ, സീനിയര്‍ വിപി (ഗവേഷണം), മേത്ത ഇക്വിറ്റീസ് വിലയിരുത്തി. യുഎസ് സൂചികകള്‍ കുതിച്ചുയര്‍ന്നതും എഫ്‌ഐഐകളുടെ വാങ്ങലും ക്രൂഡ് ഓയില്‍ വിലക്കുറവും ചൂണ്ടിക്കാട്ടിയാണ് പ്രവചനം. അതേസമയം മാക്രോ ഇക്കണോമിക് സാഹചര്യങ്ങള്‍ ഇരുണ്ടതാണ്.

അതിനാല്‍ ലാഭമെടുപ്പും പ്രതീക്ഷിക്കാം.

X
Top