രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചുഅത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്

കനത്ത നഷ്ടം നേരിട്ട് വിപണി, 900 ത്തോളം പോയിന്റ് നഷ്ടപ്പെടുത്തി സെന്‍സെക്‌സ്, നിഫ്റ്റി 17200 ന് താഴെ

ന്യൂഡല്‍ഹി: വിപണി തിങ്കളാഴ്ച കനത്ത നഷ്ടം നേരിട്ടു. സെന്‍സെക്‌സ് 897.28 പോയിന്റ് അഥവാ 1.52 ശതമാനം താഴ്ന്ന് 58,237.85 ലെവലിലും നിഫ്റ്റി 258.60 പോയിന്റ് അഥവാ 1.49 ശതമാനം താഴ്ന്ന് 17154.30 ലെവലിലുമാണ് ക്ലോസ് ചെയ്തത്. 768 ഓഹരികള്‍ മുന്നേറിയപ്പോള്‍ 2745 ഓഹരികളാണ് തിരിച്ചടി നേരിട്ടത്.

144 ഓഹരിവിലകള്‍ മാറ്റമില്ലാതെ തുടര്‍ന്നു. ഇന്‍ഡസ്ഇന്‍ഡ്ബാങ്ക്, എസ്ബിഐ,ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര ആന്റ് മഹീന്ദ്ര,ഐഷര്‍ മോട്ടോഴ്‌സ് എന്നിവയാണ് കനത്ത നഷ്ടം നേരിട്ട ഓഹരികള്‍. ടെക് മഹീന്ദ്ര, അപ്പോളോ ഹോസ്പിറ്റല്‍സ് നേട്ടത്തില്‍ മുന്നിലെത്തി.

മേഖലകളെല്ലാം ദുര്‍ബലമായി. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 1.8 ശതമാനം, 2 ശതമാനവുമാണ് പൊഴിച്ചത്. സിലിക്കണ്‍ വാലി ബാങ്കിന്റെയും തുടര്‍ന്നുണ്ടായ സിഗ്നേച്ച്വര്‍ ബാങ്കിന്റെയും തകര്‍ച്ച കാരണം ആഗോള വിപണിയില്‍ ചോരപ്പുഴയൊഴുകി, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് റിസര്‍ച്ച് തലവന്‍ വിനോദ് നായര്‍ നിരീക്ഷിക്കുന്നു.

X
Top