ഓണത്തിന് നികുതി വരുമാനം കുതിച്ചു; ആഗസ്റ്റിലെ കേരളത്തിന്റെ ജിഎസ്ടി വരുമാനം 4,700 കോടി കവിഞ്ഞുറഷ്യൻ എണ്ണ വാങ്ങിയാൽ പിടിവീഴും; ഇന്ത്യയ്ക്ക് മേൽ തീരുവ ചുമത്താൻ യുഎസ് ബിൽഇന്ത്യയുടെ രത്ന, സ്വർണ്ണാഭരണ കയറ്റുമതിയിൽ വളർച്ചരാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചു

തിരിച്ചുകയറി ബെഞ്ച്മാര്‍ക്ക് സൂചികകള്‍

മുംബൈ: മൂന്നുദിവസത്തെ തകര്‍ച്ചയ്ക്ക് വിരാമമിട്ട് ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തിരിച്ചുകയറി. സെന്‍സെക്‌സ് 300.44 പോയിന്റ് അഥവാ 0.51 ശതമാനം വര്‍ധന രേഖപ്പെടുത്തി 59,141.23 ലെവലിലും നിഫ്റ്റി 91.50 പോയിന്റ് അഥവാ 0.52 ശതമാനം നേട്ടത്തില്‍ 17,622.30 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. 1665 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1852 ഓഹരികള്‍ താഴ്ച വരിച്ചു.

127 ഓഹരിവിലകളില്‍ മാറ്റമില്ല. മഹീന്ദ്ര ആന്റ് മഹീന്ദ്ര, ബജാജ് ഫിനാന്‍സ്, എസ്ബിഐ ലൈഫ്, അദാനി പോര്‍ട്ട്‌സ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നിവയാണ് മൂല്യം കൂട്ടിയത്. അതേസമയം ടാറ്റ സ്റ്റീല്‍, ടാറ്റമോട്ടോഴ്‌സ്, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, പവര്‍ഗ്രിഡ് കോര്‍പറേഷന്‍, ഐസിഐസിഐ ബാങ്ക് എന്നിവ വില്‍പന സമ്മര്‍ദ്ദത്തില്‍ പെട്ടു.

ലോഹം, റിയാലിറ്റി എന്നിവ 1 ശതമാനത്തോളം ദുര്‍ബലമാകുന്നതിനും വിപണി സാക്ഷിയായി. എഫ്എംസിജി, പൊതുമേഖല ബാങ്ക് ഓഹരികള്‍ 1-2 ശതമാനത്തോളം കരുത്താര്‍ജ്ജിച്ചു. ഫെഡ്‌റിസര്‍വ് നിരക്ക് വര്‍ധിപ്പിക്കാനിരിക്കെ നിക്ഷേപകര്‍ ജാഗ്രത പാലിക്കണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. നിരക്ക് വര്‍ധന നിലവില്‍ വരുന്ന പക്ഷം വിദേശ നിക്ഷപകരുടെ പിന്‍മാറ്റം സംജാതമാവുകയും ട്രെന്‍ഡ് മാറുകയും ചെയ്യും.

X
Top