രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തംഇന്ത്യ-ന്യൂസീലൻഡ് കരാർ: ഇന്ത്യൻ കയറ്റുമതിക്ക് നികുതിയിളവ് 100%സൗരോർജ്ജ ഉൽപ്പാദനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യഇന്ത്യ-ന്യൂസിലാൻഡ് വ്യാപാര കരാർ: രാജ്യത്തേക്ക് എത്തുന്നത് 1 .6 ലക്ഷം കോടിയുടെ നിക്ഷേപംആളോഹരി ജിഡിപിയിൽ ഇന്ത്യ ബംഗ്ലദേശിനും പിന്നിലാകുമെന്ന് ഐഎംഎഫ്

നിഫ്റ്റി 24700 ന് താഴെ 300 പോയിന്റിടിഞ്ഞ് സെന്‍സെക്‌സ്

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി)യുടെ നിരക്ക് സംബന്ധിച്ച തീരുമാനത്തിന് മുന്നോടിയായി ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഇടിഞ്ഞുമുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി)യുടെ നിരക്ക് സംബന്ധിച്ച തീരുമാനത്തിന് മുന്നോടിയായി ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഇടിഞ്ഞു.

സെന്‍സെക്‌സ് 308.47 പോയിന്റ് അഥവാ 0.38 ശതമാനം ഇടിഞ്ഞ് 80710.25 നിലവാരത്തിലും നിഫ്റ്റി 73.20 പോയിന്റ് അഥവാ 0.30 ശതമാനം ഇടിഞ്ഞ് 24649.55 ശതമാനത്തിലും ക്ലോസ് ചെയ്യുകയായിരുന്നു.

എംപിസി തീരുമാനത്തിന് മുന്നോടിയായി നിക്ഷേപകര്‍ ജാഗ്രത പാലിച്ചതാണ് കാരണം. 1708 ഓഹരികള്‍ മുന്നേറിയപ്പോള്‍ 2184 ഓഹരികള്‍ ഇടിഞ്ഞു. 143 ഓഹരി വിലകളില്‍ മാറ്റമില്ല.

മേഖലകളില്‍ വാഹനം 0.4 ശതമാനം ഉയര്‍ന്നപ്പോള്‍ ബാങ്ക്, ഐടി, ഓയില്‍ ആന്റ് ഗ്യാസ്, എഫ്എംസിജി, ഫാര്‍മ എന്നിവയിലെ ഇടിവ് 0.5 ശതമാനം വരെ ആയി.

ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് കമ്പനികള്‍ നേരിയ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ഇന്‍ഫോസിസ്, അദാനി എന്‍ര്‍പ്രൈസസ്, അദാനി പോര്‍ട്ട്‌സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക് എന്നിവയാണ് കനത്ത ഇടിവ് നേരിട്ടത്.

ടൈറ്റന്‍, മാരുതി സുസുക്കി, എസ്ബിഐ ലൈഫ്, ട്രെന്റ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എന്നിവ ഉയര്‍ന്നു.

X
Top