ഹോർമുസിലെ തടസ്സം: മാർച്ചിൽ എണ്ണ ഇറക്കുമതിയിൽ 17% ഇടിവ്ഇന്ധനവില കൂട്ടാന്‍ ആലോചനയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍; കൊട്ടക് റിപ്പോര്‍ട്ട് തള്ളിഇന്ത്യന്‍ ടെക്‌സ്റ്റൈല്‍ കയറ്റുമതിയില്‍ കുതിപ്പ്പണപ്പെരുപ്പത്തിൽ ജാഗ്രതാ മുന്നറിയിപ്പുമായി ആർബിഐഇൻഷുറൻസ് മേഖലയിൽ വൻ കുതിപ്പ്; പുതിയ പ്രീമിയം വരുമാനത്തിൽ 15.7 ശതമാനം വർധന

ഫെഡ് റിസര്‍വ് നിരക്കുയര്‍ത്തി, സൂചികകള്‍ ഇടിഞ്ഞു

മുംബൈ: യു.എസ് ഫെഡ് റിസര്‍വ് നിരക്ക് ഉയര്‍ത്തിയതിനെ തുടര്‍ന്ന് ബെഞ്ച്മാര്‍ക്ക് സൂചികകള്‍ താഴ്ച വരിച്ചു. സെന്‍സെക്‌സ് 99.13 പോയിന്റ് ഇടിവ് നേരിട്ട് 58115.46 ലെവലിലും നിഫ്റ്റി50 26.60 പോയിന്റ് അഥവാ 0.16 ശതമാനം ഇടിവ് നേരിട്ട് 17125.30 ലെവലിലും വ്യാപാരം തുടരുന്നു. 1694 ഓഹരികള്‍ മുന്നേറുമ്പോള്‍ 1104 ഓഹരികളാണ് തിരിച്ചടി നേരിടുന്നത്.

119 എണ്ണത്തിന്റെ വിലയില്‍ മാറ്റമില്ല. ഏഷ്യന്‍ പെയിന്റ്‌സ്, വിപ്രോ,എച്ച്‌സിഎല്‍,ബിപിസിഎല്‍,ഇന്‍ഫോസിസ് എന്നിവയാണ് കനത്ത നഷ്ടം നേരിടുന്നത്.ഹിന്‍ഡാല്‍കോ,നെസ്ലെ,അദാനി പോര്‍ട്ട്‌സ്,ടാറ്റ മോട്ടോഴ്‌സ്,എല്‍ടി,ബജാജ് ഫിനാന്‍സ് നേട്ടമുണ്ടാക്കി.

നിഫ്റ്റി ഐടി 0.77 ശതമാനം താഴ്ച വരിച്ചപ്പോള്‍ ബിഎസ്ഇ മിഡ്ക്യാപ് 0.84 ശതമാനം ദുര്‍ബലമായി. സ്‌മോള്‍ക്യാപ് 0.26 ശതമാനം കരുത്താര്‍ജ്ജിച്ചിട്ടുണ്ട്.

ബോണ്ടുകളുടെ വിലയിടിവും ബാങ്ക് പ്രതിസന്ധിയും നിരക്ക് വര്‍ദ്ധനവില്‍ നിന്നും ഫെഡ് റിസവിനെ പിന്തിരിപ്പിച്ചില്ല.
25 ബേസിസ് പോയിന്റ് നിരക്ക് വര്‍ദ്ധനവിന് അവര്‍ തയ്യാറായതോടെ ബെഞ്ച്്മാര്‍ക്ക് പലിശനിരക്ക് 15 വര്‍ഷത്തെ ഉയര്‍ന്ന തോതായ 5 ശതമാനത്തിലെത്തി.

തുടര്‍ന്ന് വാള്‍സ്ട്രീറ്റ് സൂചികകള്‍ കൂപ്പുകുത്തി. എസ്ആന്റ്പി 1.65 ശതമാനവും ഡൗജോണ്‍സ് 1.63 ശതമാനവും നസ്ദാഖ് 1.60 ശതമാനവും താഴ്ച വരിക്കുകയായിരുന്നു.ഹോങ്കോങ് ഹാങ് സെങ്ങും തായ് വാനീസ് സൂചികയുമൊഴികെയുള്ള ഏഷ്യന്‍ സമകാലീനരും നഷ്ടം വരുത്തിയിട്ടുണ്ട്.

യൂറോപ്യന്‍ സൂചികകള്‍ അതേസമയം നേട്ടമുണ്ടാക്കുന്നു. സ്വിസ് ഇന്‍ഡെക്‌സ് മാത്രമാണ് നേരിയ തോതില്‍ ഇടിവ് നേരിടുന്നത്.

X
Top