ഉഷ്ണതരംഗവും കാലവർഷത്തിലെ കുറവും വെല്ലുവിളിയാകുന്നു; വിലക്കയറ്റ ഭീഷണിയില്‍ ഇന്ത്യപ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തംഇന്ത്യ-ന്യൂസീലൻഡ് കരാർ: ഇന്ത്യൻ കയറ്റുമതിക്ക് നികുതിയിളവ് 100%സൗരോർജ്ജ ഉൽപ്പാദനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യ

റെക്കോര്‍ഡ് നേട്ടം തുടര്‍ന്ന് ബെഞ്ച് മാര്‍ക്ക് സൂചികകള്‍

മുംബൈ: ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും റെക്കോര്‍ഡ് ഉയരം തിരുത്തി. ഏഴാം ദിവസ റാലിയില്‍ സെന്‍സെക്‌സ് 417.81 പോയിന്റ് അഥവാ 0.67 ശതമാനം ഉയര്‍ന്ന് 63099.65 ലെവലിലും നിഫ്റ്റി 140.30 പോയിന്റ് അഥവാ 0.75 ശതമാനമുയര്‍ന്ന് 18,758.30 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. 1992 ഓഹരികളാണ് ബുധനാഴ്ച നേട്ടത്തിലായത്.

1395 എണ്ണം താഴ്ച വരിച്ചപ്പോള്‍ 104 ഓഹരി വിലകളില്‍ മാറ്റമില്ല. മഹീന്ദ്ര ആന്റ് മഹീന്ദ്ര, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ഗ്രാസിം ഇന്‍ഡസ്ട്രീസ്, ബജാജ് ഓട്ടോ, അള്‍ട്രാടെക് സിമന്റ് എന്നിവ നേട്ടമുണ്ടാക്കിയവയില്‍ മുന്നിലെത്തി. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എസ്ബിഐ, എച്ച്‌സിഎല്‍, ഐടിസി, സണ്‍ഫാര്‍മ എന്നിവ നഷ്ടം നേരിട്ടു.

പൊതുമേഖല ബാങ്കൊഴിച്ചുള്ള സൂചികകള്‍ കരുത്താര്‍ജ്ജിച്ചപ്പോള്‍ ബിഎസ്ഇ മിഡ്ക്യാപ്പ് 1 ശതമാനവും സ്‌മോള്‍ക്യാപ്പ് 0.6 ശതമാനവുമാണ് ഉയര്‍ന്നത്. നിഫ്റ്റി 19000 ലക്ഷ്യം വയ്ക്കുമെന്ന്‌ഷെയര്‍ഖാന്‍ ടെക്‌നിക്കല്‍ റിസര്‍ച്ച് ഹെഡ്, ഗൗരവ് രത്‌നപാര്‍ഖി അഭിപ്രായപ്പെടുന്നു. 18700-18600 ലായിരിക്കും പിന്തുണ ലഭ്യമാവുക.

ജിയോജിത്ത് റിസര്‍ച്ച് ഹെഡ് വിനോദ് നായരുടെ നിരീക്ഷണപ്രകാരം, വിദേശ നിക്ഷേപകരാണ് സൂചികയെ ഉയര്‍ത്തുന്നത്. ഫെഡ് റിസര്‍വ് ചെയറിന്റെ കമന്റുകള്‍ അടുത്ത ദിവസം നിര്‍ണ്ണായക സ്വാധീനം ചെലുത്തും. നിരക്ക് വര്‍ധനവ് മിതമാവുകയാണെങ്കില്‍ സൂചിക നേട്ടം നിലനിര്‍ത്തും.

കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ ചൈന തയ്യാറായത് ആഗോള വിപണികളെ ഉയര്‍ത്തുന്ന പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും.

X
Top