രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചുഅത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്

നേട്ടത്തില്‍ തുടങ്ങി വിപണി, നിഫ്റ്റി 17200ന് മീതെ

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി വെള്ളിയാഴ്ച നേട്ടത്തില്‍ വ്യാപാരം തുടങ്ങി. സെന്‍സെക്‌സ് 584.79 പോയിന്റ് അഥവാ 1.01 ശതമാനം ഉയര്‍ന്ന് 58544.88 ലെവലിലും നിഫ്റ്റി 161.70 പോയിന്റ് അഥവാ 0.95 ശതമാനം ഉയര്‍ന്ന് 17242.40 ലെവലിലും ഓപ്പണ്‍ ചെയ്യുകയായിരുന്നു. 1532 ഓഹരികള്‍ മുന്നേറുമ്പോള്‍ 439 ഓഹരികളാണ് തിരിച്ചടി നേരിടുന്നത്.

148 ഓഹരിവിലകളില്‍ മാറ്റമില്ല. അദാനി എന്റര്‍പ്രൈസസ്, നെസ്ലെ ഇന്ത്യ, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, അദാനി പോര്‍ട്ട്സ്, എച്ച്സിഎല്‍ ടെക്നോളജീസ് തുടങ്ങിയവയാണ് നേട്ടമുണ്ടാക്കുന്ന ഓഹരികള്‍. കോള്‍ ഇന്ത്യ, ഏഷ്യന്‍ പെയിന്റ്സ്, ഐടിസി, ദിവിസ് ലാബ്സ്, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് എന്നിവ നഷ്ടം നേരിടുന്നു.

മേഖലകളെല്ലാം ഉയര്‍ച്ച നേടുമ്പോള്‍ ബാങ്ക്, മീഡിയ,ഐടി എന്നിവ 1.46 ശതമാനം വരെയാണ് നേട്ടമുണ്ടാക്കുന്നത്. ബിഎസ്ഇ മിഡ്ക്യാപ് 0.82 ശതമാനവും സ്‌മോള്‍ക്യാപ് 1.27 ശതമാനവും കരുത്താര്‍ജ്ജിച്ചു. ആഗോള വിപണികളുടെ ചുവടുപിടിച്ചാണ് വിപണി ഉയര്‍ന്നത്, മേഹ്ത ഇക്വിറ്റീസ്, സീനിയര്‍ റിസര്‍ച്ച് വിപി, പ്രശാന്ത് തപ്‌സെ വിലയിരുത്തുന്നു.

ട്രഷറി യീല്‍ഡ് കുറയുന്നത് ഫെഡ് റിസര്‍വിനെ സ്വാധീനിക്കും. ഡോവിഷ് സമീപനത്തിലേയ്ക്ക് അവര്‍ മാറിയേക്കാം. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ബുധനാഴ്ച 1245 കോടി രൂപയുടെ അറ്റ വാങ്ങല്‍ നടത്തിയിട്ടുണ്ട്..

സാങ്കേതികമായി നിഫ്റ്റി 17000 ത്തിലാണ് സപ്പോര്‍ട്ട് തടുന്നതെന്നും തപ്‌സെ പറഞ്ഞു. അതേസമയം 200 ഡിഎംഎ ആയ 17475 ഭേദിക്കാനായിരിക്കും ബുള്ളുകളുടെ ശ്രമം.

X
Top