ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

ലാഭമെടുപ്പ്; ഹ്രസ്വകാല സാധ്യതകള്‍ മങ്ങുന്നു

മുംബൈ: അനുകൂലമായ ആഗോള സൂചനകളും മികച്ച നാലാം പാദ ഫലങ്ങളും ഉണ്ടായിരുന്നിട്ടും നിഫ്റ്റിക്ക് 18100-18400 ശ്രേണി മറികടക്കാനാകുന്നില്ല, വി കെ വിജയകുമാര്‍, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് നിരീക്ഷിച്ചു. യുഎസ് 10 വര്‍ഷ ബോണ്ട് വരുമാനം 3.64 ആയപ്പോള്‍ രൂപയുടെ മൂല്യം ഡോളറിനെതിരെ 82.65 നിരക്കിലേയ്ക്ക് വീണു. ദുര്‍ബലമായ കറന്‍സി ഇക്വിറ്റി വിപണിയെ പിന്തുണയ്ക്കുന്നില്ല.

കൂടാതെ ഡിഐഐ (ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍)വില്‍പ്പന, എഫ്‌ഐഐ (വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍) വാങ്ങലിനെ നിര്‍വീര്യമാകുന്നു. മാര്‍ച്ചിലെ താഴ്ന്ന നിലയില്‍ നിന്നുള്ള 6 ശതമാനം വര്‍ദ്ധനവ്, ലാഭമെടുപ്പിന് ഉപയോഗപ്പെടുത്തുകയാണ് ഡിഐഐകളും റീട്ടെയില്‍ നിക്ഷേപകരും.എസ്ബിഐ,ഐടിസി ഓഹരികള്‍ ഇടിവ് നേരിടുന്നതില്‍ നിന്നും ഇക്കാര്യം വ്യക്തമാണ്.

മികച്ച ഫലങ്ങളാണ് ഇരു കമ്പനികളും പുറത്തുവിട്ടത്. റാലിയില്‍ വില്‍ക്കുക എന്ന ബെയറുകളുടെ തന്ത്രമാണ് ഇവിടെ വിജയിക്കുന്നത്. ഇതോടെ ഹ്രസ്വകാല പ്രതീക്ഷകള്‍ അസ്ഥാനത്തായി.

X
Top