തീരദേശമേഖലക്ക് ബജറ്റിൽ കരുതലിന്റെ കൈത്താങ്ങ് തിരുവനന്തപുരത്തിനും കോഴിക്കോടിനും പ്രതീക്ഷയായി ലൈറ്റ് മെട്രോ‘പ്രവാസി ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റ് ഫണ്ട് പ്രഖ്യാപനം ശ്രദ്ധേയം’കായികരംഗത്തെ കുതിപ്പിനായി ‘മിഷൻ 2036’സിനിമാ മേഖലക്കായി ബജറ്റിൽ വൻപ്രഖ്യാപനങ്ങൾ

390 പോയിന്റ് നഷ്ടമാക്കി സെന്‍സെക്‌സ്, നിഫ്റ്റി 17,000ന് അടുത്ത്

മുംബൈ: മൂന്നുദിവസത്തെ ഇടിവിനു ശേഷം തിരിച്ചു കയറിയ വിപണി,വ്യാഴാഴ്ച വീണ്ടും നഷ്ടം വരിച്ചു. സെന്‍സെക്‌സ് 390.58 പോയിന്റ് അഥവാ 0.68 ശതമാനം താഴ്ന്ന് 57,235.33 ലെവലിലും നിഫ്റ്റി 109.30 പോയിന്റ് അഥവാ 0.64 ശതമാനം താഴ്ന്ന് 17,014.30 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. മൊത്തം 1283 ഓഹരികള്‍ മുന്നേറിയപ്പോള്‍ 2054 ഓഹരികള്‍ തിരിച്ചടി നേരിട്ടു.

130 ഓഹരി വിലകളില്‍ മാറ്റമില്ല. വിപ്രോ, അദാനി പോര്‍ട്ട്‌സ്, എസ്ബിഐ, എസ്ബിഐലൈഫ് ഇന്‍ഷൂറന്‍സ്, എല്‍ആന്റ്ടി എന്നിവയാണ് കൂടുതല്‍ നഷ്ടം നേരിട്ടത്. അതേസമയം എച്ച്‌സിഎല്‍ ടെക്, സണ്‍ ഫാര്‍മ, കോള്‍ ഇന്ത്യ, ബ്രിട്ടാനിയ, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

മെറ്റലും ഹെല്‍ത്ത് കെയറും ഒഴികെ മറ്റെല്ലാ മേഖലാ സൂചികകളും നഷ്ടത്തില്‍ അവസാനിക്കുന്നതിനും വിപണി സാക്ഷിയായി. ബിഎസ്ഇ മിഡ്ക്യാപ് ,സ്‌മോള്‍ക്യാപ് സൂചികകളും അരശതമാനം പൊഴിച്ചു. റീട്ടെയില്‍ പണപ്പെരുപ്പം പ്രതീക്ഷിച്ച നിലവാരത്തിന് മുകളില്‍ തുടരുന്നത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ച് ആശങ്കപ്പെടുത്തുന്ന കാരണമാണ്.

അതിനോടൊപ്പം, വ്യാവസായിക ഉല്‍പ്പാദനം കുറഞ്ഞത് നിക്ഷേപകരെ നിരാശപ്പെടുത്തി, ജിയോജിത്തിലെ വിനോദ് നായര്‍ നിരീക്ഷിക്കുന്നു. യു.എസ് പണപ്പെരുപ്പ നിരക്കുകള്‍ വരാനിരിക്കുന്നതും നിക്ഷേപകരെ ജാഗരൂകരാക്കി.

X
Top