ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

തുടര്‍ച്ചയായ രണ്ടാം ദിവസവും വിപണിയില്‍ ഇടിവ്

മുംബൈ: വിപണി തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ് നേരിട്ടു. സെന്‍സെക്‌സ് 371.83 പോയിന്റ് അഥവാ 0.60 ശതമാനം താഴ്ന്ന് 61560.64 ലെവലിലും നിഫ്റ്റി 104.70 പോയിന്റ് അഥവാ 0.57 ശതമാനം താഴ്ന്ന് 18181.80 ലെവലിലുമാണ് ക്ലോസ് ചെയ്തത്. 1666 ഓഹരികള്‍ മുന്നേറി.

1722 ഓഹരികള്‍ തിരിച്ചടി നേരിട്ടപ്പോള്‍ 129 എണ്ണമാണ് മാറ്റമില്ലാതെ തുടര്‍ന്നത്. കൊട്ടക് മഹീന്ദ്ര ബാങ്ക്, അപ്പോളോ ഹോസ്പിറ്റല്‍സ്, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, ടിസിഎസ്, എച്ച്‌സിഎല്‍ ടെക്‌നോളജീസ് തുടങ്ങിയ ഓഹരികളാണ് നിഫ്റ്റിയില്‍ ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത്. ഹീറോ മോട്ടോകോര്‍പ്പ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഐടിസി, യുപിഎല്‍, ബിപിസിഎല്‍ എന്നിവ നേട്ടമുണ്ടാക്കി.

മേഖലകളില്‍ റിയല്‍റ്റി, മെറ്റല്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സൂചികകള്‍ 1 ശതമാനം വീതവും ബാങ്ക്, ഓയില്‍ & ഗ്യാസ്, പവര്‍ സൂചികകള്‍ 0.5 ശതമാനം വീതവും ഇടിഞ്ഞു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക നേരിയ തോതില്‍ താഴ്ന്നും സ്‌മോള്‍ക്യാപ് സൂചിക നേട്ടത്തിലുമാണ് അവസാനിച്ചത്. ദുര്‍ബലമായ ആഗോള സാഹചര്യത്തില്‍ നിക്ഷേപകര്‍ ജാഗ്രത പാലിച്ചു, ജിയോജിത് റിസര്‍ച്ച് തലവന്‍ വിനോദ് നായര്‍ നിരീക്ഷിക്കുന്നു.

യുഎസിലെ മാന്ദ്യഭീതിയും കടം പരിധി ചര്‍ച്ചകളും നിക്ഷേപകരെ സ്വാധീനിച്ചുവെന്നും വിനോദ് നായര്‍ വിലയിരുത്തി.

X
Top