ഓണത്തിന് നികുതി വരുമാനം കുതിച്ചു; ആഗസ്റ്റിലെ കേരളത്തിന്റെ ജിഎസ്ടി വരുമാനം 4,700 കോടി കവിഞ്ഞുറഷ്യൻ എണ്ണ വാങ്ങിയാൽ പിടിവീഴും; ഇന്ത്യയ്ക്ക് മേൽ തീരുവ ചുമത്താൻ യുഎസ് ബിൽഇന്ത്യയുടെ രത്ന, സ്വർണ്ണാഭരണ കയറ്റുമതിയിൽ വളർച്ചരാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചു

151 പോയിന്റ് നഷ്ടപ്പെടുത്തി സെന്‍സെക്‌സ്, നിഫ്റ്റി 18,200 ന് താഴെ

മുംബൈ: ചാഞ്ചാട്ടം നിറഞ്ഞ ദിനത്തില്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നഷ്ടം വരിച്ചു. സെന്‍സെക്‌സ് 151.60 പോയിന്റ് അഥവാ 0.25 ശതമാനം താഴ്ന്ന് 61,033.55 ലെവലിലും നിഫ്റ്റി 45.80 പോയിന്റ് 0.25 ശതമാനം താഴ്ന്ന് 18,157 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. 1669 ഓഹരികളാണ് മുന്നേറിയത്.

1745 എണ്ണം താഴ്ച വരിച്ചു. 108 ഓഹരി വിലകളില്‍ മാറ്റമില്ല. അദാനി പോര്‍ട്ട്‌സ്, കോള്‍ ഇന്ത്യ, ഐടിസി, ഡോ.റെഡ്ഡീസ് ലാബ്‌സ്, ഹീറോ മോട്ടോ കോര്‍പ്പ് എന്നിവ നേട്ടമുണ്ടാക്കിയവയില്‍ പെടുമ്പോള്‍ ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍, ഡിവിസ് ലാബ്‌സ്, ടെക് മഹീന്ദ്ര, ഗ്രാസിം ഇന്‍ഡസ്ട്രീസ് എന്നിവയാണ് നഷ്ടം നേരിട്ടവ.

മേഖലകളില്‍ പൊതുമേഖല ബാങ്ക്, എഫ്എംസിജി എന്നിവയൊഴികെയുള്ളവ താഴ്ച വരിച്ചു. ബിഎസ്ഇ മിഡ്ക്യാപ്പ് അരശതമാനവും സ്‌മോള്‍ക്യാപ്പ് 0.3 ശതമാനവുമാണ് പൊഴിച്ചത്. വ്യാഴാഴ്ച പ്രഖ്യാപിക്കുന്ന യു.എസ് ഉപഭോക്തൃ വില സൂചിക പണപ്പെരുപ്പം വിപണിയുടെ ഗതി നിര്‍ണ്ണയിക്കുമെന്ന് ജിയോജിത്ത് റിസര്‍ച്ച് തലവന്‍ വിനോദ് നായര്‍ നിരീക്ഷിക്കുന്നു.

സെപ്തംബറിലെ 8.2 ശതമാനത്തില്‍ നിന്നും 7.9 ശതമാനമായി ഒക്ടോബറില്‍ പണപ്പെരുപ്പം കുറയുമെന്നാണ് പ്രതീക്ഷ. കുറയുന്ന പണപ്പെരുപ്പം വിപണിയ്ക്ക് വളരാനുള്ള സാഹചര്യമൊരുക്കും. വിദേശ നിക്ഷേപം തുടരുന്നതും ഡോളര്‍ സൂചികയിലെ കണ്‍സോളിഡേഷനും അനുകൂല ഘടകങ്ങളാണ്.

X
Top