
മുംബൈ: കഴിഞ്ഞ ദിവസത്തെ ഉയര്‍ച്ചയ്ക്ക് ശേഷം ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ചൊവ്വാഴ്ച നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 631.83 പോയിന്റ് അഥവാ 1.04 ശതമാനം താഴ്ന്ന് 60,115.48 ലെവലിലും നിഫ്റ്റി50 187 പോയിന്റ് അഥവാ 1.03 ശതമാനം താഴ്ന്ന് 17,914.20 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. മൊത്തം 1376 ഓഹരികള്‍ മുന്നേറിയപ്പോള്‍ 2027 എണ്ണമാണ് തിരിച്ചടി നേരിട്ടത്.
152 ഓഹരി വിലകളില്‍ മാറ്റമില്ല. അദാനി എന്റര്‍പ്രൈസസ്, ഭാരതി എയര്‍ടെല്‍,ഐഷര്‍ മോട്ടോഴ്‌സ്, അദാനി പോര്‍ട്ട്‌സ്,എസ്ബിഐ ആണ് കനത്ത നഷ്ടം നേരിട്ടവ. ടാറ്റമോട്ടോഴ്‌സ്, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, അപ്പോളോ ഹോസ്പിറ്റല്‍സ്,പവര്‍ഗ്രിഡ്, ഡിവിസ് ലാബ്‌സ് എന്നിവ നേട്ടമുണ്ടാക്കി.
മേഖലകളില്‍ പൊതുമേഖല ബാങ്ക് 2 ശതമാനവും നിഫ്റ്റി ബാങ്ക്, ഇന്‍ഫ്ര സൂചികകള്‍ 1 ശതമാനം വീതവും ഇടിഞ്ഞു. ബിഎസ്ഇ മിഡ്ക്യാപ്,സ്‌മോള്‍ക്യാപ് സൂചികകള്‍ അരശതമാനം നഷ്ടമാണ് വരുത്തിയത്. ആഗോള വിപണികളുടെ ചുവടുപിടിച്ചാണ് ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ദുര്‍ബലമായതെന്ന് കോടക് സെക്യൂരിറ്റീസ്, റിസര്‍ച്ച് തലവന്‍ ശ്രീകാന്ത് ചൗഹാന്‍ നിരീക്ഷിക്കുന്നു.
മിക്ക ബാഹ്യ സൂചകങ്ങളും ലാഭമെടുപ്പിന് പ്രേരിപ്പിക്കുന്നതാണ്. സാങ്കേതികമായി ദീര്‍ഘ ബെയറിഷ് കാന്‍ഡിലാണ് നിഫ്റ്റി പ്രതിദിന ചാര്‍ട്ടില്‍ രൂപം കൊണ്ടിട്ടുള്ളത്. ഇത് ബലഹീനതസൂചിപ്പിക്കുന്നു.
18,000 എന്നത് ശ്രദ്ധിക്കേണ്ട ലെവലായിരിക്കും. അതിന് മുകളില്‍ ട്രേഡ് ചെയ്യുന്ന പക്ഷം സൂചിക 18,100-18,150 ലെവല്‍ ലക്ഷ്യം വയ്ക്കും. അതേസമയം 17,800 ലായിരിക്കും സപ്പോര്‍ട്ട്.
അതിന് താഴെ വില്‍പന ത്വരിതപ്പെടുകയും സൂചിക 17,700-17,675 ലേയ്ക്ക് വലിച്ചിടപ്പെടുകയും ചെയ്യും.






