
മുംബൈ: ആഗോള വിപണികളുടെ ചുവടുപിടിച്ച് ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നഷ്ടത്തിലായി. സെന്‍സെക്‌സ് 187.31 പോയിന്റ് അഥവാ 0.31 ശതമാനം താഴ്ന്ന് 60858.43 ലെവലിലും നിഫ്റ്റി 57.50 പോയിന്റ് അഥവാ 0.32 ശതമാനം താഴ്ന്ന് 18,107.80 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. മൊത്തം 1549 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1867 എണ്ണമാണ് തിരിച്ചടി നേരിട്ടത്.
117 ഓഹരി വിലകള്‍ മാറ്റമില്ലാതെ തുടര്‍ന്നു. അദാനി എന്റര്‍പ്രൈസസ്,ഏഷ്യന്‍പെയിന്റ്‌സ്,ടാറ്റ മോട്ടോഴ്‌സ്,ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്,കോടക് മഹീന്ദ്ര ബാങ്ക് എന്നിവയാണ് നഷ്ടം നേരിട്ടവ. കോള്‍ ഇന്ത്യ, യുപിഎല്‍,ഒഎന്‍ജിസി,എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സ്, ബിപിസിഎല്‍ എന്നിവ നേട്ടമുണ്ടാക്കി.
മേഖലകളില്‍ ഊര്‍ജ്ജം,എഫ്എംസിജി വാഹനം എന്നിവ 0.5-1 ശതമാനം ദുര്‍ബലമായപ്പോള്‍ ബിഎസ്ഇ മിഡ്ക്യാപ്,സ്‌മോള്‍ക്യാപ് സൂചികകള്‍ സ്ഥിരത പുലര്‍ത്തുകയാണ്. യു.എസ് റീട്ടെയില്‍ വില്‍പ്പന ഒരു വര്‍ഷത്തെയും നിര്‍മ്മാണ,ഉല്‍പ്പാദനം രണ്ട് വര്‍ഷത്തെയും താഴ്ച രേഖപ്പെടുത്തിയിരുന്നു. പണപ്പെരുപ്പം കുറഞ്ഞതിന്റെയും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായതിന്റെയും ലക്ഷണമാണെങ്കിലും പലിശ നിരക്ക് വര്‍ധന തുടരുമെന്ന് ഫെഡറല്‍ നയരൂപകര്‍ത്താക്കള്‍ ബുധനാഴ്ച സൂചന നല്‍കി.
ഇതോടെ വാള്‍സ്ട്രീറ്റ് സൂചികകളും ഒപ്പം മറ്റ് ആഗോള സൂചികകളും കൂപ്പുകുത്തി. ജപ്പാന് പുറത്തുള്ള ഏഷ്യാ പസഫിക് ഓഹരികളുടെ എംഎസ്സിഐ് 0.2% ഇടിഞ്ഞു.
യൂറോപ്യന്‍ സൂചികകളെല്ലാം താഴ്ചവരിച്ചപ്പോള്‍ ഏഷ്യയില്‍ ചൈന, തായ് വാന്‍ സൂചികകള്‍ മാത്രമാണ് ഉയര്‍ന്നിട്ടുള്ളത്.






