ഉഷ്ണതരംഗവും കാലവർഷത്തിലെ കുറവും വെല്ലുവിളിയാകുന്നു; വിലക്കയറ്റ ഭീഷണിയില്‍ ഇന്ത്യപ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തംഇന്ത്യ-ന്യൂസീലൻഡ് കരാർ: ഇന്ത്യൻ കയറ്റുമതിക്ക് നികുതിയിളവ് 100%സൗരോർജ്ജ ഉൽപ്പാദനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യ

160 പോയിന്റ് നേട്ടവുമായി സെന്‍സെക്‌സ്, നിഫ്റ്റി 18,600 നടുത്ത്

മുംബൈ: രണ്ട് ദിവസത്തെ തകര്‍ച്ചയ്ക്ക് ശേഷം ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തിരിച്ചുകയറി. സെന്‍സെക്‌സ് 160 പോയിന്റ് അഥവാ 0.26 ശതമാനം ഉയര്‍ന്ന് 62,570.68 ലെവലിലും നിഫ്റ്റി 48.80 പോയിന്റ് അഥവാ 0.26 ശതമാനം ഉയര്‍ന്ന് 18,609.30 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. മൊത്തം 1808 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1587 ഓഹരികള്‍ തിരിച്ചടി നേരിട്ടു.

122 ഓഹരി വിലകളില്‍ മാറ്റമില്ല. ആക്‌സിസ് ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ലാര്‍സണ്‍ ആന്റ് ടൂബ്രോ, ഐഷര്‍ മോട്ടോഴ്‌സ്, ഹിന്‍ഡാല്‍കോ എന്നിവയാണ് നേട്ടമുണ്ടാക്കിയ ഓഹരികള്‍. സണ്‍ ഫാര്‍മ, ഡിവിസ് ലാബ്‌സ്, പവര്‍ഗ്രിഡ് കോര്‍പറേഷന്‍, എന്‍ടിപിസി,ടിസിഎസ് എന്നിവ നഷ്ടം നേരിട്ടവയില്‍ പെടുന്നു.

മേഖലകളില്‍ പൊതുമേഖല ബാങ്ക് 4 ശതമാനവും ബാങ്ക്, കാപിറ്റല്‍ ഗുഡ്‌സ് 1 ശതമാനവും ഉയര്‍ന്നു. ഫാര്‍മ 1 ശതമാനം താഴ്ച വരിച്ചപ്പോള്‍ ഊര്‍ജ്ജം, റിയാലിറ്റി എന്നിവ അരശതമാനം ഇടിവ് നേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ 0.3-0.4 ശതമാനമാണ് നേട്ടമുണ്ടാക്കിയത്. ആഗോള സൂചികകള്‍ക്കൊപ്പം ആഭ്യന്തര വിപണിയും ചാഞ്ചാട്ടത്തിലാണെന്ന് ജിയോജിത്, റിസര്‍ച്ച് തലവന്‍ വിനോദ് നായര്‍ നിരീക്ഷിക്കുന്നു.

മാന്ദ്യഭീതി ഐടി,ഫാര്‍മ ഓഹരികളെ തളര്‍ത്തുകയാണ്. അതേസമയം ബാങ്കുകള്‍ പ്രത്യേകിച്ചും പൊതുമേഖലയിലേത് സൂചികകളെ താങ്ങിനിര്‍ത്തുന്നു.ഫെഡ് റിസര്‍വ് തീരുമാനവും യു.എസ് പണപ്പെരുപ്പ ഡാറ്റയും പുറത്തുവരുന്നത് വരെ അസ്ഥിരത തുടരും എന്ന് വേണം പ്രതീക്ഷിക്കാന്‍.

X
Top