ഉഷ്ണതരംഗവും കാലവർഷത്തിലെ കുറവും വെല്ലുവിളിയാകുന്നു; വിലക്കയറ്റ ഭീഷണിയില്‍ ഇന്ത്യപ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തംഇന്ത്യ-ന്യൂസീലൻഡ് കരാർ: ഇന്ത്യൻ കയറ്റുമതിക്ക് നികുതിയിളവ് 100%സൗരോർജ്ജ ഉൽപ്പാദനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യ

215 പോയിന്റ് നഷ്ടപ്പെടുത്തി സെന്‍സെക്‌സ്, നിഫ്റ്റി 18550 ന് അരികെ

മുംബൈ: ചാഞ്ചാട്ടത്തിനൊടുവില്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 215.68 പോയിന്റ് അഥവാ 0.34 ശതമാനം ഉയര്‍ന്ന് 62,410.68 ലെവലിലും നിഫ്റ്റി 82.30 പോയിന്റ് അഥവാ 0.44 ശതമാനം ഉയര്‍ന്ന് 18560.50 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. 1464 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1928 ഓഹരികളാണ് തിരിച്ചടി നേരിട്ടത്.

140 എണ്ണം മാറ്റമില്ലാതെ തുടരുകയും ചെയ്തു. എന്‍ടിപിസി, ബജാജ് ഫിന്‍സര്‍വ്, ടാറ്റ മോട്ടോഴ്‌സ്, എസ്ബിഐ ലൈഫ്, ഇന്‍ഡസ്ഇന്‍ഡ് എന്നിവ നഷ്ടത്തില്‍ മുന്നില്‍ നില്‍ക്കുന്നു. ഏഷ്യന്‍ പെയ്ന്റ്‌സ്, ബിപിസിഎല്‍, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ലാര്‍സണ്‍ ആന്റ് ടൂബ്രോ, ആക്‌സിസ് ബാങ്ക് എന്നിവയാണ് നേട്ടമുണ്ടാക്കിയ പ്രമുഖ ഓഹരികള്‍.

മേഖലകളില്‍ ഊര്‍ജ്ജം, റിയാലിറ്റി എന്നിവ 1 ശതമാനം താഴ്ച വരിച്ചു. ബിഎസ്ഇ മിഡ്ക്യാപ്,സ്‌മോള്‍ ക്യാപ് സൂചികകള്‍ 0.4 ശതമാനത്തിന്റെ ഇടിവാണ് നേരിട്ടത്. ജിഡിപി അനുമാനം കുറച്ച ആര്‍ബിഐ നടപടി യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുന്നതാണെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍സ് റിസര്‍ച്ച് ഹെഡ്, വിനോദ് നായര്‍ വിലയിരുത്തുന്നു.

മോശം ആഗോള സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് തീരുമാനം. പണപ്പെരുപ്പം കുറയ്ക്കുന്നതിലാണ് കേന്ദ്രബാങ്ക് ശ്രദ്ധചെലുത്തുന്നത് എന്ന് വ്യക്തം. അതിനാല്‍ ഭാവിയിലും നിരക്ക് വര്‍ധന പ്രതീക്ഷിക്കാം.

ആഗോള സാമ്പത്തിക പ്രവര്‍ത്തനത്തിലെ മാന്ദ്യം വരും പാദങ്ങളിലെ കോര്‍പറേറ്റ് വരുമാനത്തെ ബാധിക്കും. ഉയര്‍ന്ന മൂല്യനിര്‍ണ്ണയത്തിലാണ് ഓഹരികള്‍ എന്നിരിക്കെ വരും കാല വിപണി വികാരം നെഗറ്റീവാകാന്‍ സാധ്യത കാണുന്നു.

X
Top