ഉഷ്ണതരംഗവും കാലവർഷത്തിലെ കുറവും വെല്ലുവിളിയാകുന്നു; വിലക്കയറ്റ ഭീഷണിയില്‍ ഇന്ത്യപ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തംഇന്ത്യ-ന്യൂസീലൻഡ് കരാർ: ഇന്ത്യൻ കയറ്റുമതിക്ക് നികുതിയിളവ് 100%സൗരോർജ്ജ ഉൽപ്പാദനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യ

തകര്‍ച്ച നേരിട്ട് ബെഞ്ച്മാര്‍ക്ക് സൂചികകള്‍

മുംബൈ: വിപണിയില്‍ ചാഞ്ചാട്ടം തുടരുന്നു. വ്യാഴാഴ്ച നേട്ടത്തിലായ ബെഞ്ച്മാര്‍ക്ക് സൂചികകള്‍, വെള്ളിയാഴ്ച വീണ്ടും താഴ്ച വരിച്ചു. സെന്‍സെക്‌സ് 389.01 പോയിന്റ് അഥവാ 0.62 ശതമാനം ഇടിവ് നേരിട്ട് 2,181.67 ലെവിലിലും നിഫ്റ്റി 112.70 പോയിന്റ് അഥവാ 0.61 ശതമാനം ഇടിവ് നേരിട്ട് 18,496.60 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു.

മൊത്തം 1199 ഓഹരികള്‍ മുന്നേറിയപ്പോള്‍ 2220 ഓഹരികള്‍ തിരിച്ചടി നേരിട്ടു. 113 ഓഹരി വിലകളില്‍ മാറ്റമില്ല. എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്,വിപ്രോ,ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് എന്നിവയാണ് കൂടുതല്‍ നഷ്ടം നേരിട്ടത്.

നെസ്ലെ ഇന്ത്യ, സണ്‍ ഫാര്‍മ, ഡോ.റെഡ്ഡീസ് ലാബോറട്ടറീസ്, ടൈറ്റന്‍, ഐഷര്‍ മോട്ടോഴ്‌സ് എന്നിവ നേട്ടത്തിലായി. മേഖലകളില്‍ വിവര സാങ്കേതിക വിദ്യ 3 ശതമാനം പൊഴിച്ചപ്പോള്‍ പൊതുമേഖല ബാങ്ക്, ലോഹം, റിയാലിറ്റി എന്നിവ 1 ശതമാനം വീതം നഷ്ടം സഹിച്ചു. അതേസമയം എഫ്എംസിജി 1 ശതമാനം ഉയര്‍ന്നിട്ടുണ്ട്.

ബിഎസ്ഇ മിഡക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 0.4 ശതമാനം,1 ശതമാനം എന്നിങ്ങനെയാണ് താഴ്ച വരിച്ചത്. ഐടി മേഖല നേരിട്ട തിരിച്ചടി മൊത്തം പ്രകടനത്തെ ബാധിച്ചുവെന്നുവെന്ന് ജിയോജിത്ത് റിസര്‍ച്ച് ഹെഡ് വിനോദ് നായര്‍ നിരീക്ഷിക്കുന്നു. ആഗോള സാമ്പത്തികപ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായത് മേഖലയെ തളര്‍ത്തി.

ബാങ്ക് ഓഹരികളില്‍ ലാഭമെടുപ്പ് തുടങ്ങിയതോടെ തകര്‍ച്ച പൂര്‍ണ്ണമായി. ഫെഡ് റിസര്‍വ് 50 ബേസിസ് പോയിന്റ് നിരക്ക് വര്‍ധന വരുത്തുമെന്ന് റിപ്പോര്‍ട്ടുണ്ടെങ്കിലും ആഗോള സൂചികകള്‍ മെച്ചപ്പെട്ട പ്രകടനമാണ് പുറത്തെടുത്തത്. ഇത് ആഭ്യന്തര വിപണിയെ സംബന്ധിച്ചിടത്തോളം ശുഭസൂചനയാണ്.

X
Top