തീരദേശമേഖലക്ക് ബജറ്റിൽ കരുതലിന്റെ കൈത്താങ്ങ് തിരുവനന്തപുരത്തിനും കോഴിക്കോടിനും പ്രതീക്ഷയായി ലൈറ്റ് മെട്രോ‘പ്രവാസി ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റ് ഫണ്ട് പ്രഖ്യാപനം ശ്രദ്ധേയം’കായികരംഗത്തെ കുതിപ്പിനായി ‘മിഷൻ 2036’സിനിമാ മേഖലക്കായി ബജറ്റിൽ വൻപ്രഖ്യാപനങ്ങൾ

879 പോയിന്റ് നഷ്ടപ്പെടുത്തി സെന്‍സെക്‌സ്, നിഫ്റ്റി 18400 ന് അരികെ

മുംബൈ: ആഗോള വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നഷ്ടത്തിലായി. സെന്‍സെക്‌സ് 878.88 പോയിന്റ് അഥവാ 1.40 ശതമാനം താഴ്ന്ന് 61,799.03 ലെവലിലും നിഫ്റ്റി 245.40 പോയിന്റ് അഥവാ 1.32 ശതമാനം താഴ്ന്ന് 18,414.90 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. മൊത്തം 1360 ഓഹരികള്‍ മുന്നേറിയപ്പോള്‍ 2084 ഓഹരികളാണ് തിരിച്ചടി നേരിട്ടത്.

117 ഓഹരി വിലകള്‍ മാറ്റമില്ലാതെ തുടര്‍ന്നു. ടെക് മഹീന്ദ്ര,ടൈറ്റന്‍,ഇന്‍ഫോസിസ്,എച്ച്ഡിഎഫ്‌സി,ഐഷര്‍ മോട്ടോഴ്‌സ് എന്നിവയാണ് നഷ്ടത്തിലായ പ്രമുഖ സ്്‌റ്റോക്കുകള്‍. ബ്രിട്ടാനിയ,ഹീറോ മോട്ടോകോര്‍പ്, എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സ്, എന്‍ടിപിസി, സണ്‍ ഫാര്‍മ എന്നിവ നേട്ടം കരസ്ഥമാക്കി.

എല്ലാ മേഖലകളും തിരിച്ചടി നേരിട്ടപ്പോള്‍ ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ 0.6-1 ശതമാനമാണ് നഷ്ടപ്പെടുത്തിയത്. സ്വരം കടുപ്പിച്ച് ഫെഡ് റിസര്‍വ് വിപണികളെ ഭയപ്പെടുത്തിയെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ റിസര്‍ച്ച് ഹെഡ് വിനോദ് നായര്‍ പ്രതികരിച്ചു. ചെറുകിട പണപ്പെരുപ്പം മിതമായതിനാല്‍ മൃദു സമീപനമാണ് വിപണി പ്രതീക്ഷിച്ചിരുന്നത്.

അതേസമയം 50 ബേസിസ് പോയിന്റ് നിരക്ക് വര്‍ദ്ധനവ് വരുത്തിയ യു.എസ് കേന്ദ്രബാങ്ക്, കര്‍ശന നയം തുടരുമെന്ന് പ്രഖ്യാപിച്ചു. ഇതോടെ മാന്ദ്യഭീതി സംജാതാവുകയും ആഗോളവിപണികളെ ആശ്രയിക്കുന്ന ഐടി ഉള്‍പ്പടെയുള്ള സ്റ്റോക്കുകള്‍ നിലം പൊത്തുകയും ചെയ്തു. ബാങ്ക് ഓഫ് ഇംഗ്ലണ്ട്, യൂറോപ്യന്‍ കേന്ദ്ര ബാങ്ക് എന്നിവ വ്യാഴാഴ്ചയാണ് പലിശനിരക്ക് പ്രഖ്യാപിക്കുന്നത്.

X
Top