രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചുഅത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്

വിപണി കനത്ത തകര്‍ച്ച നേരിട്ടു, ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നഷ്ടപ്പെടുത്തിയത് 1.53 ശതമാനം പോയിന്റുകള്‍

മുംബൈ: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ബുധനാഴ്ച കനത്ത നഷ്ടം നേരിട്ടു. ഇത് തുടര്‍ച്ചയായ നാലാം ദിവസമാണ് സൂചികകള്‍ താഴ്ച വരിക്കുന്നത്. സെന്‍സെക്‌സ് 927.74 പോയിന്റ് അഥവാ 1.53 ശതമാനം ഇടിവ് നേരിട്ട് 59774.98 ലെവലിലും നിഫ്റ്റി 272.40 പോയിന്റ് അഥവാ 1.53 ശതമാനം ഇടിവ് നേരിട്ട് 17554.30 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു.

928 ഓഹരികള്‍ മുന്നേറിയപ്പോള്‍ 2451 ഓഹരികളാണ് പിന്‍വാങ്ങിയത്. 127 എണ്ണം മാറ്റമില്ലാതെ തുടര്‍ന്നു. അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്ട്‌സ്, ഗ്രാസിം, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ബജാജ് ഫിനാന്‍സ് എന്നിവ കനത്ത നഷ്ടം നേരിട്ടവയില്‍ പെടുന്നു.

ഐടിസി, ബജാജ് ഓട്ടോ, ഡിവിസ് ലാബോറട്ടറീസ മുന്നേറ്റം കാഴ്ചവച്ചു. എല്ലാ മേഖലകളും ചുവപ്പിലായപ്പോള്‍ ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ 1 ശതമാനമാണ് പൊഴിച്ചത്. യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ ഉക്രൈന്‍ സന്ദര്‍ശനവും വ്‌ലാദിമര്‍ പുട്ടിന്റെ ആണവഭീഷണിയും ആഗോള സൂചികകള്‍ക്കൊപ്പം ഇന്ത്യന്‍ വിപണിയേയും ബാധിച്ചു, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ വിനോദ് നായര്‍ നിരീക്ഷിക്കുന്നു.

റഷ്യയ്‌ക്കെതിരായ ഉപരോധം ശക്തമാകുന്ന പക്ഷം പണപ്പെരുപ്പം അതിക്രമിക്കും.
മഹാമാരിയില്‍ നിന്ന് വിപണി കരകയറുകയാണ്. ഉയര്‍ന്ന പലിശയും പണപ്പെരുപ്പവുമാണ് നിലവിലെ പ്രതികൂലാവസ്ഥകള്‍.

അത്‌ രൂക്ഷമാക്കാന്‍ റഷ്യ-അമേരിക്ക ശീതയുദ്ധം കാരണമാകും.

X
Top