രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചുഅത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്

402 പോയിന്റ് ഉയര്‍ന്ന് സെന്‍സെക്‌സ്, നിഫ്റ്റി 18600 ന് മുകളില്‍

മുംബൈ: ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ചൊവ്വാഴ്ച മികച്ച നേട്ടം കൈവരിച്ചു. സെന്‍സെക്‌സ് 402.73 പോയിന്റ് അഥവാ 0.65 ശതമാനം ഉയര്‍ന്ന് 62,533.30 ലെവലിലും നിഫ്റ്റി 110.80 പോയിന്റ് അഥവാ 0.60 ഉയര്‍ന്ന് 18,608 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. മൊത്തം 1860 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1561 ഓഹരികള്‍ തിരിച്ചടി നേരിട്ടു.

133 എണ്ണം മാറ്റമില്ലാതെ തുടര്‍ന്നു. ഇന്ഡസ്ഇന്ഡ് ബാങ്ക്, ബജാജ് ഫിനാന്‍സ്, മഹീന്ദ്ര ആന്റ് മഹീന്ദ്ര, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ഇന്‍ഫോസിസ് എന്നിവയാണ് നേട്ടമുണ്ടാക്കിയവയില്‍ മുന്നില്‍. അപ്പോളോ ഹോസ്പിറ്റല്‍സ്, ഹിന്‍ഡാല്‍കോ, ബിപിസിഎല്‍,യുപിഎല്‍, നെസ്ലെ ഇന്ത്യ എന്നിവ നഷ്ടം വരുത്തിയവയില്‍ പെടുന്നു.

പൊതുമേഖല ബാങ്ക് സൂചിക 4 ശതമാനവും ഐടി 1 ശതമാനവും ഉയര്‍ന്നപ്പോള്‍ റിയാലിറ്റി 1 ശതമാനം നഷ്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്,സ്‌മോള്‍ക്യാപ് സൂചികകള്‍ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. മെച്ചപ്പെട്ട ആഭ്യന്തര ഡാറ്റകളും ആഗോള വിപണികളുടെ പിന്തുണയുമാണ് ബെഞ്ച്മാര്‍ക്ക് സൂചികകളെ ഉയര്‍ത്തിയത്, ജിയോജിത് ഫിനാന്‍ഷ്യല്‍ റിസര്‍ച്ച് തലവന്‍ വിനോദ് നായര്‍ നിരീക്ഷിക്കുന്നു.

പൊതുമേഖല ബാങ്ക് റാലി തുടര്‍ന്നപ്പോള്‍ ഐടി തകര്‍ച്ച അവസാനിപ്പിച്ച് തിരിച്ചുകയറി. വ്യാവസായികോത്പാദന സൂചിക നിലം പൊത്തിയത് പണപ്പെരുപ്പം കുറഞ്ഞതിന്റെ ഫലത്തെ ഭാഗിമായി മായ്ച്ചു.

റീട്ടെയ്ല്‍പണപ്പെരുപ്പം 5.88 ശതമാനമായി കുറഞ്ഞ് ആര്‍ബിഐ ടോളറന്‍സ് പരിധിയിലൊതുങ്ങിയിരുന്നു. യു.എസ് പണപ്പെരുപ്പ നിരക്കും തുടര്‍ന്നുണ്ടാകുന്ന ഫെഡ് നിലപാടും വരും ദിവസങ്ങളില്‍ വിപണിയുടെ ഗതി നിര്‍ണയിക്കും.

X
Top