വളർച്ചാനിരക്കിൽ ഇരട്ടയക്ക മുന്നേറ്റവുമായി തമിഴ്നാട്പെട്രോളിൽ ഉയർന്ന അളവിൽ എഥനോൾ; കരട് വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സർക്കാർഉഷ്ണതരംഗവും കാലവർഷത്തിലെ കുറവും വെല്ലുവിളിയാകുന്നു; വിലക്കയറ്റ ഭീഷണിയില്‍ ഇന്ത്യപ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തം

1181 പോയിന്റ് നേടി സെന്‍സെക്‌സ്, 18,300 ഭേദിച്ച് നിഫ്റ്റി

മുംബൈ: ആഗോള വിപണികളുടെ ചുവടുപിടിച്ച് ബെഞ്ച്മാര്‍ക്ക് സൂചികകള്‍ വെള്ളിയാഴ്ച മികച്ച പ്രകടനം നടത്തി. സെന്‍സെക്‌സ് 1181.34 പോയിന്റ് അഥവാ 1.95 ശതമാനം ഉയര്‍ന്ന് 61,795.04 ലെവലിലും നിഫ്റ്റി 321.50 അഥവാ 1.78 ശതമാനം ഉയര്‍ന്ന് 18,349.70 ലെവലിലുമാണ് വ്യാപാരമവസാനിപ്പിച്ചത്. ഇതോടെ 52 ആഴ്ച ഉയരം രേഖപ്പെടുത്താന്‍ നിഫ്റ്റിയ്ക്കായി.

മൊത്തം 1769 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1591 എണ്ണം താഴ്ച വരിച്ചു. 131 ഓഹരിവിലകളില്‍ മാറ്റമില്ല.എച്ച്ഡിഎഫ്‌സി, എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ടെക് മഹീന്ദ്ര എന്നിവ നേട്ടമുണ്ടാക്കിയിവയില്‍ പെടുന്നു.

ഐഷര്‍ മോട്ടോഴ്‌സ്, ഹീറോമോട്ടോകോര്‍പ്പ്, ബ്രിട്ടാനിയ, എസ്ബിഐ, മഹീന്ദ്രആന്റ് മഹീന്ദ്ര എന്നിവ നഷ്ടം വരിച്ചു. മേഖലകളില്‍, വിവരസാങ്കേതിക വിദ്യ 2-3 ശതമാനം ഉയര്‍ന്നപ്പോള്‍ വാഹനം, എഫ്എംസിജി, പൊതുമേഖല ബാങ്ക് എന്നിവയില്‍ വില്‍പന ദൃശ്യമായി.ബിഎസ്ഇ മിഡ്ക്യാപ്പ്, സ്‌മോള്‍ക്യാപ്പ് സൂചികകള്‍ മാറ്റമില്ലാതെ തുടരുകയും ചെയ്തു.

കുറഞ്ഞ യുഎസ് പണപ്പെരുപ്പ ഡാറ്റ, വിപണികളെ ആഘോഷതിമിര്‍പ്പിലാക്കിയെന്ന് ജിയോജിത്ത് റിസര്‍ച്ച് ഹെഡ്, വിനോദ് നായര്‍ നിരീക്ഷിക്കുന്നു. ട്രഷറി യീല്‍ഡിനൊപ്പം യു.എസ് ഡോളറും ഇടിഞ്ഞു. ഇതോടെ വിദേശ നിക്ഷേപം വര്‍ധിക്കുമെന്നുറപ്പായിട്ടുണ്ട്.

മാന്ദ്യഭീതി ദൂരീകരിക്കപ്പെട്ടതിനാല്‍ ഐടി മേഖലയാണ് റാലിയ്ക്ക് നേതൃത്വം നല്‍കിയത്.

X
Top