ഓണത്തിന് നികുതി വരുമാനം കുതിച്ചു; ആഗസ്റ്റിലെ കേരളത്തിന്റെ ജിഎസ്ടി വരുമാനം 4,700 കോടി കവിഞ്ഞുറഷ്യൻ എണ്ണ വാങ്ങിയാൽ പിടിവീഴും; ഇന്ത്യയ്ക്ക് മേൽ തീരുവ ചുമത്താൻ യുഎസ് ബിൽഇന്ത്യയുടെ രത്ന, സ്വർണ്ണാഭരണ കയറ്റുമതിയിൽ വളർച്ചരാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചു

ചാഞ്ചാട്ടത്തിനൊടുവില്‍ ഉയര്‍ന്ന് ബെഞ്ച്മാര്‍ക്ക് സൂചികകള്‍

മുംബൈ: രണ്ട് ദിവസത്തെ നഷ്ടത്തിനൊടുവില്‍ ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേരിയ തോതില്‍ തിരിച്ചുകയറി. സെന്‍സെക്‌സ് 113.95 പോയിന്റ് അഥവാ 0.19 ശതമാനം ഉയര്‍ന്ന് 60,950.36 ലെവലിലും നിഫ്റ്റി 64.50 പോയിന്റ് അഥവാ 0.36 ശതമാനം ഉയര്‍ന്ന് 18,117.20 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. മൊത്തം 1997 ഓഹരികളാണ് നേട്ടത്തിലുള്ളത്.

1356 എണ്ണം തിരിച്ചടി നേരിട്ടു. 129 ഓഹരിവിലകള്‍ മാറ്റമില്ലാതെ തുടര്‍ന്നു. അദാനി എന്റര്‍പ്രൈസസ്, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ബജാജ് ഫിന്‍സര്‍വ്, അദാനി പോര്‍ട്ട്‌സ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍ എന്നിവ നേട്ടമുണ്ടാക്കിയവയില്‍ പെടുമ്പോള്‍ ഹീറോ മോട്ടോകോര്‍പ്, ഡോ.റെഡ്ഡീസ് ലാബോറട്ടറീസ്, ബിപിസിഎല്‍,സിപ്ല, എച്ച്ഡിഎഫ്‌സി എന്നിവയാണ് നഷ്ടത്തില്‍ മുന്നില്‍. മെറ്റല്‍ സൂചിക 4 ശതമാനം നേട്ടവുമായി തിളങ്ങി.

ഫാര്‍മ ഒരു ശതമാനം ഇടിവിലാണ്.ബിഎസ്ഇ മിഡ് ക്യാപ് സ്‌മോള്‍ ക്യാപ് സൂചികകള്‍ മാറ്റമില്ലാതെ തുടരുകയും ചെയ്തു. ഉയര്‍ന്ന ചാഞ്ചാട്ടത്തിനൊടുവിലാണ് സൂചിക നേട്ടമുണ്ടാക്കിയതെന്ന് എല്‍കെപി സെക്യൂരിറ്റീസിലെ ടെക്‌നിക്കല്‍ അനലിസ്റ്റ് രൂപക് ദേ നിരീക്ഷിക്കുന്നു.

മുന്‍ സ്വിംഗ് ഹൈയ്ക്ക് മുകളില്‍ ക്ലോസ് ചെയ്തതിനാല്‍ നിഫ്റ്റി പോസിറ്റീവ് ആക്കം തുടരുകയാണെന്ന് കരുതാം. മാത്രമല്ല 200 ഡിഎംഎയ്ക്ക് മുകളിലാണ് സൂചികയുള്ളത്. ആര്‍എസ്‌ഐ ബുള്ളിഷ് ക്രോസോവറിലുമാണ്.

അതുകൊണ്ടുതന്നെ നിഫ്റ്റി, ഹ്രസ്വകാലത്തില്‍ 18,300/18,600 ലക്ഷ്യം വയ്ക്കും. 17950 ലായിരിക്കും സൂചിക പിന്തുണ നേടുക.

X
Top