വളർച്ചാനിരക്കിൽ ഇരട്ടയക്ക മുന്നേറ്റവുമായി തമിഴ്നാട്പെട്രോളിൽ ഉയർന്ന അളവിൽ എഥനോൾ; കരട് വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സർക്കാർഉഷ്ണതരംഗവും കാലവർഷത്തിലെ കുറവും വെല്ലുവിളിയാകുന്നു; വിലക്കയറ്റ ഭീഷണിയില്‍ ഇന്ത്യപ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തം

786 പോയിന്റ് നേടി സെന്‍സെക്‌സ്, നിഫ്റ്റി 18,000 ഭേദിച്ചു

മുംബൈ: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും നേട്ടത്തിലായി. നിഫ്റ്റി 18,000 ലെവല്‍ ഭേദിക്കുന്നതിനും തിങ്കളാഴ്ച സാക്ഷ്യം വഹിച്ചു. സെന്‍സെക്‌സ് 786.74 പോയിന്റ് അഥവാ 1.31 ശതമാനം ഉയര്‍ന്ന് 60,746.59 ലെവലിലും നിഫ്റ്റി 225.40 അഥവാ 1.27 ശതമാനം ഉയര്‍ന്ന് 18,012.20 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു.

മൊത്തം 1788 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1657 ഓഹരികളാണ് തിരിച്ചടി നേരിട്ടത്. 164 എണ്ണത്തിന്റെ വിലകള്‍ മാറ്റമില്ലാതെ തുടര്‍ന്നു. അള്‍ട്രാടെക് സിമന്റ്, ഐഷര്‍ മോട്ടോഴ്സ്, എം ആന്‍ഡ് എം, എച്ച്ഡിഎഫ്സി, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും അപ്പോളോ ഹോസ്പിറ്റല്‍സ്, ഡോ. റെഡ്ഡീസ് ലാബ്സ്, എന്‍ടിപിസി, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് എന്നിവ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇ മിഡ്ക്യാപ് സൂചിക ഒരു ശതമാനവും സ്‌മോള്‍ക്യാപ് സൂചിക 0.5 ശതമാനവും ഉയര്‍ന്നു. വാള്‍സ്ട്രീറ്റിന്റെ ഉയര്‍ച്ച ആഭ്യന്തര വിപണിയിലും അനുരണനങ്ങളുണ്ടാക്കിയെന്ന് ജിയോജിത്ത് റിസര്‍ച്ച് ഹെഡ് വിനോദ് നായര്‍ നിരീക്ഷിക്കുന്നു. ദുര്‍ബലമായ ചൈനീസ് ഫാക്ടറി ഡാറ്റയെത്തുടര്‍ന്ന് എണ്ണവില ഇടിഞ്ഞതും തുണയായി.

പലിശ നിരക്ക് വര്‍ദ്ധനയുടെ തോത് കുറയ്ക്കാന്‍ ഫെഡറല്‍ തയ്യാറാകുമെന്ന പ്രതീക്ഷയില്‍ വാള്‍സ്ട്രീറ്റ് സൂചികകള്‍ ഇന്നലെ നേട്ടത്തിലായിരുന്നു. ഫെഡ് & ആര്‍ബിഐ മീറ്റിംഗിന്റെ ഫലം വരും ദിവസങ്ങളില്‍ വിപണി പ്രവണതയെ സ്വാധീനിക്കും, അദ്ദേഹം പറഞ്ഞു.

X
Top