ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

ഇടിവ് നേരിട്ട് വിപണി, നിഫ്റ്റി 18090ത്തിനരികെ, 160 പോയിന്റ് നഷ്ടപ്പെടുത്തി സെന്‍സെക്‌സ്

മുംബൈ: ഒരാഴ്ച നീണ്ട റാലിയ്ക്ക് ശേഷം ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ബുധനാഴ്ച നഷ്ടത്തിലായി. സെന്‍സെക്‌സ് 0.26 ശതമാനം അഥവാ 161 പോയിന്റ് താഴ്ന്ന് 61193.30 ലെവലിലും നിഫ്റ്റി50 0.32 ശതമാനം അഥവാ 57.80 പോയിന്റ് താഴ്ന്ന് 18089.85 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. ഐടി,ലോഹം,പൊതുമേഖല സൂചികകള്‍ 1 ശതമാനത്തോളം ഇടിവ് നേരിട്ടപ്പോള്‍ എഫ്എംസിജി,റിയാലിറ്റി മേഖലകള്‍ യഥാക്രമം 0.8 ശതമാനവും 0.3 ശതമാനവുമുയര്‍ന്നു.

ഹിന്ദുസ്ഥാന്‍ യൂണിലിവര്‍,ഏഷ്യന്‍പെയിന്റ്,ടാറ്റ മോട്ടോഴ്‌സ്,അള്‍ട്രാസിമന്റ്,ഐടിസി,നെസ്ലെ,മാരുതി,എച്ച്ഡിഎഫ്‌സി ബാങ്ക്,കോടക് ബാങ്ക്്,എച്ച്ഡിഎഫ്‌സി എന്നിവയാണ് നേട്ടമുണ്ടാക്കിയ ഓഹരികള്‍. ടാറ്റ സ്റ്റീല്‍,ഇന്‍ഡസ്ഇന്‍ഡ്ബാങ്ക്,എച്ച്‌സിഎല്‍ ടെക്,ഇന്‍ഫോസിസ്,വിപ്രോ,റിലയന്‍സ്,എസ്ബിഐ,സണ്‍ഫാര്‍മ,ടിസിഎസ്,എല്‍ടി,ബജാജ്ഫിനാന്‍സ്,ആക്‌സിസ് ബാങ്ക്,ടെക് മഹീന്ദ്ര,ഭാരതി എയര്‍ടെല്‍ എന്നിവ അതേസമയം 0.50-1.54 ശതമാനം നഷ്ടം നേരിട്ടു.

ബിഎസ്ഇ സ്‌മോള്‍ക്യാപ് 0.20 ശതമാനവും മിഡ്ക്യാപ് 0.35 ശതമാനവുമാണ് ഉയര്‍ന്നത്. ഫെഡ് റിസര്‍വ് തീരുമാനത്തിന് മുന്നോടിയായി നിക്ഷേപകര്‍ ജാഗ്രത പാലിക്കുകയാണെന്ന് റെലിഗെയര്‍ ബ്രോക്കിംഗ് ടെക്‌നിക്കല്‍ റിസര്‍ച്ച് അജിത് മിശ്ര പറയുന്നു.

ഏകീകരണത്തിനുള്ള സാധ്യതയുണ്ടെങ്കിലും 17850 നിലനിര്‍ത്തുന്നത് വരെ നിഫ്റ്റി പോസിറ്റീവായിരിക്കും.

X
Top