രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചുഅത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്

താഴ്ച വരിച്ച് ബെഞ്ച്മാര്‍ക്ക് സൂചികകള്‍, നിഫ്റ്റി 17100 ന് താഴെ

മുംബൈ: ചാഞ്ചാട്ടത്തിനൊടുവില്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നഷ്ടത്തിലായി. സെന്‍സെക്‌സ് 289.31 പോയിന്റ് അഥവാ 0.50 ശതമാനം താഴ്ന്ന് 57925.28 ലെവലിലും നിഫ്റ്റി 75 പോയിന്റ് അഥവാ 0.44 ശതമാനം താഴ്ന്ന് 17076.90 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. 1428 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1983 ഓഹരികളാണ് തിരിച്ചടി നേരിട്ടത്.

127 ഓഹരിവിലകള്‍ മാറ്റമില്ലാതെ തുടര്‍ന്നു. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ,ഏഷ്യന്‍ പെയിന്റ്‌സ്,എച്ച്‌സിഎല്‍,കോടക് മഹീന്ദ്ര ബാങ്ക്,ബജാജ് ഓട്ടോയാണ് കനത്ത നഷ്ടം നേരിട്ടവ. ഹിന്‍ഡാല്‍കോ, നെസ്ലെ, ഭാരതി എയര്‍ടെല്‍, മാരുതി സുസുക്കി, ജെഎസ്ഡബ്ല്യു സ്റ്റീല്‍ നേട്ടത്തിലായി.

മേഖലകള്‍ സമ്മിശ്ര പ്രകടനമാണ് നടത്തിയത്. റിയാലിറ്റി ബാങ്ക്,ഐടി ,പൊതുമേഖല ബാങ്ക് 0.5-1 ശതമാനം നഷ്ടം നേരിട്ടപ്പോള്‍ ലോഹം,എഫ്എംസിജി,ഊര്‍ജ്ജം രംഗങ്ങളില്‍ വാങ്ങല്‍ ദൃശ്യമാകുകയായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ് 0.4 ശതമാനം പൊഴിച്ചു.

സ്‌മോള്‍ക്യാപ്പില്‍ മാറ്റില്ല. 25 ബേസിസ് നിരക്ക് വര്‍ദ്ധന പ്രതീക്ഷിച്ചതാണെങ്കിലും ഫെഡ് റിസര്‍വ് ചെയര്‍ ജെറോമി പവലിന്റെ ഹോവ്ക്കിഷ് നിലപാട് വിപണിയെ മാറ്റിചിന്തിപ്പിച്ചു, ജിയോജിത്, റിസര്‍ച്ച് തലവന്‍ വിനോദ് നായര് പറയുന്നു.

ആഭ്യന്തര വിപണി നേട്ടത്തിന് തുനിഞ്ഞെങ്കിലും ആഗോള വിപണികളുടെ ചുവടുപിടിച്ച് താഴ്ച വരിച്ചു.

X
Top