2024-25ൽ ധനക്കമ്മി ഉയർന്ന സംസ്ഥാനങ്ങളിൽ കേരളവുംവെള്ളി ഇറക്കുമതിയില്‍ വന്‍ ഇടിവ്; തീരുവ കൂട്ടി കേന്ദ്രസർക്കാർഇന്ത്യയുടെ 1.59 ബില്യൺ ഡോളറിന്റെ യൂറോപ്യൻ വിപണി സുരക്ഷിതം; മത്സ്യ-സമുദ്രോല്‍പ്പന്നങ്ങള്‍, മുട്ട, തേന്‍, എന്നിവ കയറ്റുമതി ചെയ്യാന്‍ അനുമതിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിരാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വർധിച്ചെന്ന് കേന്ദ്രസർക്കാർമെയ് മാസത്തെ സ്വർണ ഇറക്കുമതിയില്‍ വന്‍ ഇടിവ്

നിഫ്റ്റി 17,000 ത്തിന് താഴെ, 344 പോയിന്റ് നഷ്ടപ്പെടുത്തി സെന്‍സെക്‌സ്

മുംബൈ: ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തുടര്‍ച്ചയായ അഞ്ചാം ദിവസവും നഷ്ടത്തിലായി. സെന്‍സെക്‌സ് 344.29 പോയിന്റ് അഥവാ 0.59 ശതമാനം താഴ്ന്ന് 57,555.90 ലെവലിലും നിഫ്റ്റി 71.10 പോയിന്റ് അഥവാ 0.42 ശതമാനം താഴ്ന്ന് 16972.20 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. ഭാരതി എയര്‍ടെല്‍, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്യുഎല്‍, നെസ്ലെ ഇന്ത്യ എന്നീ ഓഹരികളാണ് നിഫ്റ്റിയില്‍ കനത്ത നഷ്ടം നേരിട്ടത്.

മേഖലകളില്‍, നിഫ്റ്റി മെറ്റല്‍ സൂചിക ഏകദേശം 2 ശതമാനവും ഫാര്‍മ സൂചിക 0.3 ശതമാനവും ഉയര്‍ന്നു. പിഎസ്യു ബാങ്ക് സൂചിക 1.2 ശതമാനവും നിഫ്റ്റി ബാങ്ക് സൂചിക 0.9 ശതമാനവും വാഹനം,എഫ്എംസിജി 0.5 ശതമാനം വീതവുമാണ് ഇടിവ് നേരിട്ടത്.
ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകള്‍ നഷ്ടത്തിലായി.

ബിഎസ്ഇയില്‍, റിയല്‍റ്റി, എഫ്എംസിജി, ഓട്ടോ, ബാങ്ക് എന്നിവ 0.5 ശതമാനം വീതം ഇടിഞ്ഞപ്പോള്‍ പവര്‍, ക്യാപിറ്റല്‍ ഗുഡ്‌സ്, മെറ്റല്‍ സൂചികകള്‍ ഒരു ശതമാനം വീതം ഉയര്‍ന്നു.

സിഗ്‌നിറ്റി ടെക്‌നോളജീസ്, കമ്മിന്‍സ് ഇന്ത്യ, പെട്രോനെറ്റ് എല്‍എന്‍ജി, സൊണാറ്റ സോഫ്‌റ്റ്വെയര്‍ എന്നിവയാണ് ബിഎസ്ഇയില്‍ നേട്ടമുണ്ടാക്കിയവ. ആഗോള സൂചികകളുടെ ചുവടുപിടിച്ച് വിപണി നേട്ടത്തിലാണ് തുടങ്ങിയത്. യുഎസ് പണപ്പെരുപ്പത്തിലെ ഇടിവ് തുണയായി.

എന്നാല്‍ എഫ്എംസിജിയിലെ വില്‍പന പിന്നീട് സൂചികകളെ താഴ്ചയിലേയ്ക്ക് തള്ളിവിട്ടു. ഇസിബി നിരക്കുയര്‍ത്തുമെന്ന ഭീതിയില്‍ യൂറോപ്യന്‍ വിപണികള്‍ കൂപ്പുകുത്തിയിരുന്നു. ഇതായിരിക്കാം അവസാനഘട്ടത്തില്‍ വിപണിയെ തളര്‍ത്തിയത്, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഗവേഷണ വിഭാഗം തലവന്‍ വിനോദ് നായര്‍ നിരീക്ഷിക്കുന്നു.

X
Top