രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചുഅത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്

303 പോയിന്റ് നേട്ടവുമായി സെന്‍സെക്‌സ്, നിഫ്റ്റി 17950 ന് മുകളില്‍

മുംബൈ: മൂന്നുദിവസത്തെ ഇടിവിന് ശേഷം ബെഞ്ച്മാര്‍ക്ക് സൂചികകള്‍ വെള്ളിയാഴ്ച തിരിച്ചുകയറി.സെന്‍സെക്‌സ് 303.15 പോയിന്റ് അഥവാ 0.51 ശതമാനം ഉയര്‍ന്ന് 60,261.18 ലെവലിലും നിഫ്റ്റി 98.40 പോയിന്റ് അഥവാ 0.55 ശതമാനം ഉയര്‍ന്ന് 17,956.60 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. 1944 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1456 ഓഹരികളാണ് തിരിച്ചടി നേരിട്ടത്.

137 എണ്ണത്തിന്റെ വിലകളില്‍ മാറ്റമില്ല. അദാനി എന്റര്‍പ്രൈസസ്, ടാറ്റ സ്റ്റീല്‍, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്,ഐഷര്‍ മോട്ടോഴ്‌സ്, ഇന്‍ഫോസിസ് എന്നിവയാണ് നേട്ടമുണ്ടാക്കിയവ. ടൈറ്റന്‍, അപ്പോളോ ഹോസ്പിറ്റല്‍സ്,നെസ്ലെ,ലാര്‍സണ്‍ ആന്റ് ടൂബ്രോ, ഐടിസി എന്നിവ നഷ്ടത്തിലായി.

എല്ലാ മേഖലകളും ഉയര്‍ച്ച കൈവരിച്ച ദിവസം കൂടിയാണ് കടന്നുപോകുന്നത്. ലോഹം, ഊര്‍ജ്ജം, പൊതുമേഖല ബാങ്ക് എന്നിവ 1 ശതമാനം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്,സ്‌മോള്‍ക്യാപ് സൂചികകള്‍ മാറ്റമില്ലാത തുടരുകയും ചെയ്തു.

പണപ്പെരുപ്പം കുറഞ്ഞതും ഐടി കമ്പനികളുടെ മികച്ച മൂന്നാം പാദഫലങ്ങളും ജാഗ്രത കുറയ്ക്കാന്‍ നിക്ഷേപകരെ നിര്‍ബന്ധിതരാക്കി, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ വിനോദ് നായര്‍ നിരീക്ഷിക്കുന്നു. പണപ്പെരുപ്പം കുറഞ്ഞതോടെ നിരക്ക് വര്‍ധന ലഘൂകരിക്കപ്പെടും. യുഎസിലും സമാന സ്ഥിതിയാണുള്ളത്.

ട്രഷറി യീല്‍ഡുകള്‍ കുറഞ്ഞതും ഡോളര്‍ സൂചികയിലെ ഇടിവും ഇക്കാര്യം വ്യക്തമാക്കുന്നു.

X
Top