
മുംബൈ: ദുര്‍ബലമായ ആഗോള സൂചനകളെ അവഗണിച്ച് ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേട്ടത്തിലായി. സെന്‍സെക്സ് 169.87 പോയിന്റ് അഥവാ 0.28 ശതമാനം ഉയര്‍ന്ന് 60,300.58 ലും നിഫ്റ്റി 44.30 പോയിന്റ് അല്ലെങ്കില്‍ 0.25 ശതമാനം ഉയര്‍ന്ന് 17,813.60 ലും ക്ലോസ് ചെയ്യുകയായിരുന്നു.പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍, നെസ്ലെ ഇന്ത്യ, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്സ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എല്‍ ആന്‍ഡ് ടി തുടങ്ങിയവയാണ് നിഫ്റ്റിയില്‍ നേട്ടമുണ്ടാക്കിയവ.
ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, അദാനി പോര്‍ട്ട്സ്, ബജാജ് ഓട്ടോ, ബജാജ് ഫിന്‍സെര്‍വ്, എന്‍ടിപിസി എന്നിവ നഷ്ടം വരിച്ചു. ബിഎസ്ഇയില്‍, റിയല്‍റ്റി, കാപിറ്റല്‍ ഗുഡ്‌സ്,ഊര്‍ജ്ജം,എഫ്എംസിജി,പൊതുമേഖല ബാങ്ക്, ഐടി എന്നിവ 0.4-1 ശതമാനം ഉയര്‍ന്നപ്പോള്‍ ലോഹം ഇടിവ് നേരിട്ടു. ബിഎസ്ഇ മിഡ്ക്യാപില്‍ 0.27 ശതമാനവും സ്‌മോള്‍ക്യാപില്‍ 0.34 ശതമാനവും നേട്ടം ദൃശ്യമായി.
1861 ഓഹരികളാണ് ഉയര്‍ന്നത്.1531 ഓഹരികള്‍ തിരിച്ചടി നേരിട്ടപ്പോള്‍ 138 ഓഹരിവിലകള്‍ മാറ്റമില്ലാതെ തുടര്‍ന്നു.
ഐടി സെക്ടറിലെ തിരിച്ചുവരവാണ് ആഗോള സൂചകങ്ങളെ അവഗണിക്കാന്‍ വിപണിയെ പ്രാപ്തമാക്കിയത്, ജിയോജിത്ത് ഗവേഷണഷ വിഭാഗം തലവന്‍ വിനോദ് നായര്‍ നിരീക്ഷിക്കുന്നു. യുഎസ് ഉപഭോക്തൃ ആത്മവിശ്വാസ ഡാറ്റ, ഒമ്പത് മാസത്തെ താഴ്ന്ന നിലയിലെത്തിയത് മാന്ദ്യ സൂചന നല്‍കുന്നു. ഇത് ഫെഡ് റിസര്‍വിന്റെ ധനനയത്തെ സ്വാധീനിച്ചേക്കാം.






