ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

വാര്‍ത്തകളും പ്രവര്‍ത്തന ഫലവും വിപണിയെ ചലിപ്പിക്കും – വികെ വിജയകുമാര്‍

മുംബൈ: പ്രവണതകള്‍ അടിസ്ഥാനമാക്കിയാണ് വിപണി ചലിക്കുന്നതെന്ന് വി കെ വിജയകുമാര്‍, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വിശദീകരിക്കുന്നു. ആത്മവിശ്വാസവും സ്ഥിരതയും തിരിച്ചെത്തി. ഇതോടെ മാര്‍ച്ചിലെ താഴ്ന്ന നിലയില്‍ നിന്ന് നിഫ്റ്റി 4.5% ഉയര്‍ന്നു.

എഫ്ഐഐ വാങ്ങലാണ് പ്രധാനമായും സൂചികയെ ഉയര്‍ത്തിയത്. ബാങ്കിംഗ്, വാഹനം എന്നിവയിലെ കരുത്ത്,ഐടിയിലെ ബലഹീനത തുടങ്ങിയ മേഖലാപരമായ നീക്കങ്ങള്‍ക്കപ്പുറം വ്യക്തിഗത ഓഹരികളില്‍ വ്യാപാരം നടക്കുന്നു.

ബുധനാഴ്ച പുറത്തുവരുന്ന യുഎസ് പണപ്പെരുപ്പ ഡാറ്റ അടിസ്ഥാനമാക്കിയായിരിക്കും മെയ് മാസത്തിലെ ഫെഡറല്‍ റിസര്‍വിന്റെ നിരക്ക് പ്രഖ്യാപനം. മാര്‍ച്ച് മാസ ചില്ലറ പണപ്പെരുപ്പ നിരക്ക് ആര്‍ബിഐയും പുറത്തുവിടും. അതുകൊണ്ടുതന്നെ കണക്കുകള്‍ക്ക് കാതോര്‍ക്കുകയാണ് വിപണി.

വാര്‍ത്തകളും പ്രവര്‍ത്തനഫലവും ഉയര്‍ത്തുന്ന ചലനാത്മകത വരും ദിവസങ്ങളിലും തുടരും.

X
Top