Alt Image
6.8 ശതമാനം കൈവരിക്കാന്‍ ഇന്ത്യയ്ക്ക് നിർദേശങ്ങളുമായി ഐഎംഎഫ്; ഉല്‍പ്പാദനക്ഷമതാ വളര്‍ച്ച വര്‍ധിപ്പിക്കുകയും സ്വകാര്യ നിക്ഷേപം ശക്തിപ്പെടുത്തുകയും വേണം ◆ റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി റെക്കോഡ് നിരക്കിൽ ◆ ചില്ലറ പണപ്പെരുപ്പം രണ്ടു വർഷത്തെ ഉയർന്ന നിരക്കിൽ ◆ ഖത്തറില്‍ നിന്നുള്ള എല്‍എന്‍ജി വിതരണം തടസ്സപ്പെട്ടു; പ്രതിസന്ധി മറികടക്കാൻ പുതു വഴികള്‍ തേടി ഇന്ത്യ ◆ രാജ്യത്തെ നഗരങ്ങളിൽ തൊഴിലില്ലായ്മ കൂടുന്നുവെന്ന് റിപ്പോർട്ട് ◆

പുതിയ ലോഗോ പുറത്തിറക്കി സെബി

ദില്ലി: മാർക്കെറ്റ് റെഗുലേറ്ററായ സെബി ഇന്ന് പുതിയ ലോഗോ പുറത്തിറക്കി. സെബിയുടെ സ്ഥാപക ദിനത്തോടനുബന്ധിച്ച് മുംബൈയിലെ സെബി ഹെഡ് ഓഫീസിൽ നടന്ന ചടങ്ങിൽ സെബിയുടെ മുൻ ചെയർമാൻമാരുടെയും ജീവനക്കാരുടെയും സാന്നിധ്യത്തിലാണ് പുതിയ ലോഗോ അവതരിപ്പിച്ചത്.

സെബിയുടെ സമ്പന്നമായ പാരമ്പര്യങ്ങളുടെ സവിശേഷമായ സംയോജനമാണ് പുതിയ ലോഗോയിൽ കാണാനാകുക എന്ന് ലോഗോ അനാച്ഛാദനം ചെയ്തുകൊണ്ട് സെബി ചെയർപേഴ്‌സൺ, മിസ് മാധബി പുരി ബുച്ച് പറഞ്ഞു.

1988 ഏപ്രിൽ 12ന് സ്ഥാപിതമായ സെബി അതിന്റെ 35-ാം സ്ഥാപക ദിനമാണ് ഇന്ന് ആഘോഷിച്ചത്. കഴിഞ്ഞ 35 വർഷത്തിനിടയിൽ, സെബി വികസിക്കുകയും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെയും വിപണിയുടെയും വികസനത്തിന് പിന്തുണ നൽകുന്ന ഒരു സ്ഥാപനമായി മാറുകയും ചെയ്തു.

വർഷങ്ങളോളം മാതൃകാപരമായ പ്രവർത്തനമാണ് കാഴ്ചവെച്ചത്. ജീവനക്കാരുടെ അചഞ്ചലമായ അർപ്പണബോധം കൊണ്ട് മികച്ച രീതിയിൽ വിപണിയെ നയിച്ചു.

സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ സെബി എന്ന ചുരുക്കപ്പേരിൽ ആണ് അറിയപ്പെടുന്നത്. 1988-ൽ ഗവൺമെന്റ് തീരുമാനപ്രകാരം സ്ഥാപിതമായതാണ് സെബി.

ഓഹരി വിപണിയിലെ നിക്ഷേപകരുടെ താൽപര്യം സംരക്ഷിക്കാനും വിപണിയുടെ വികസനത്തിനും നിയന്ത്രിക്കാനും വേണ്ടിയാണ് സെബി സ്ഥാപിതമായത്. എന്നാൽ ചില സംഭവവികാസങ്ങൾ കാരണം സ്റ്റോക്ക് എക്സ്ചേഞ്ചുകളെ നിയന്ത്രിക്കാനുള്ള കാര്യശേഷി സെബിക്ക് ഇല്ലാതെയായി.

തന്മൂലം സെബിക്ക് നിയമപരമായൊരു പദവി പ്രദാനം ചെയ്യേണ്ടത് ഒരാവശ്യമായിത്തീർന്നു. അങ്ങനെ 1992-ൽ സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ ആക്ട് പ്രകാരം സെബി ഒരു നിയമാധിഷ്ഠിത സ്ഥാപനമായി തീർന്നു.

കേന്ദ്രഗവൺമെന്റ് നിയമിക്കുന്ന ഒരു ചെയർമാനും അഞ്ചംഗങ്ങളുമടങ്ങിയതാണ് ഡയറക്ടർ ബോർഡ്. സെബിയുടെ ആസ്ഥാനം മുംബൈയിലാണ്.

മുംബൈയിൽ ഉള്ള ഹെഡ് ക്വാർട്ടേഴ്‌സ് കൂടാതെ ന്യൂഡൽഹി, കൊൽക്കത്ത, ചെന്നൈ, അഹമ്മദാബാദ് എന്നീ 4 പ്രധാന ഇടങ്ങളിൽ കൂടി ഓഫീസുകൾ ഉണ്ട്.

X
Top