
ന്യൂഡൽഹി: പുതിയ ആദായനികുതി ബിൽ വിലയിരുത്താനായി ധനമന്ത്രാലയം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയെ (ഐസിഎഐ) ചുമതലപ്പെടുത്തിയതായി റിപ്പോർട്ട്.
ബില്ലിൽ വേണ്ട മാറ്റങ്ങൾ നിർദേശിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഐസിഎഐ ഇതിനായി അഞ്ചംഗ സമിതിയെ രൂപീകരിച്ചതായാണ് വിവരം.
കഴിഞ്ഞ ദിവസമാണ് സർക്കാർ ലോക്സഭയിൽ ബിൽ അവതരിപ്പിച്ചത്. സിലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിട്ടിരിക്കുകയാണ്.