രാജ്യത്തെ വിമാനത്താവളങ്ങള്‍ ഇരട്ടിയാക്കാന്‍ ഇന്ത്യ2023-24ല്‍ 2,20,000 ഫ്‌ളെക്‌സിബിള്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടതായി ഐഎസ്എഫ്സ്വർണവില പവന് വീണ്ടും 54,000 രൂപ കടന്നുവിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റണ്ണിന് ഔദ്യോഗിക തുടക്കം; കേരള വികസന അധ്യായത്തില്‍ പുതിയ ഏടാണ് വിഴിഞ്ഞമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ഐ​ജി​എ​സ്ടി ഇ​​​ന​​​ത്തി​​​ൽ നാ​ലു വ​ർ​ഷ​ത്തിനിടെ കേ​ര​ള​ത്തി​ന് ന​ഷ്ടം 25,000 കോ​ടി

റിലയൻസ് ഇൻഫ്ര ഓഹരികൾക്ക് പുതു ഊർജം

നിൽ അംബാനി സാമ്രാജ്യത്തിലെ റിലയൻസ് ഇൻഫ്ര ഓഹരികൾ വീണ്ടും ലൈം ലൈറ്റിൽ. നഗരത്തിലെ ഏറ്റവും പഴയ മെട്രോ പാതയായ മുംബൈ മെട്രോ ലൈൻ 1 ഏറ്റെടുക്കേണ്ടതില്ലെന്ന് ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സർക്കാർ തീരുമാനിച്ചതിനു പിന്നാലെയാണ് ഓഹരികൾ കുതിച്ചത്.

ഏറ്റെടുക്കേണ്ടെന്ന തീരുമാനം തിരിച്ചടിയല്ലേ എന്നാകും നിങ്ങൾ ചിന്തിക്കുന്നതല്ലേ? എങ്കിൽ ഒരു കാര്യം കൂടി നിങ്ങൾ അറിയേണ്ടതുണ്ട്.

മുംബൈ മെട്രോ വൺ പ്രൈവറ്റ് ലിമിറ്റഡിന്റെ (എംഎംഒപിഎൽ) കടത്തിൽ 1,700 കോടി രൂപ ഒറ്റത്തവണ തീർപ്പാക്കൽ വിലയിരുത്താൻ സംസ്ഥാന മന്ത്രിസഭ മുംബൈ മെട്രോപോളിറ്റീൻ റീജിയൺ ഡെവലപ്‌മെന്റ് അതോരിറ്റി (എംഎംആർഡിഎ) എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ ചുമതലപ്പെടുത്തുക കൂടി ചെയ്തിട്ടുണ്ട്. അതായത് കൈയ്യിൽ ഇരിക്കുന്നത് പോകുകയും ഇല്ല, എന്നാൽ കടം ഒഴിവാകുകയും ചെയ്യും.

പൊതു- സ്വകാര്യ പങ്കാളിത്തത്തോടെ നിർമ്മിച്ച മുംബൈയിലെ ഏക മെട്രോ പാതയാണ് മെട്രോ ലൈൻ 1. ഈ പ്രോജക്റ്റിനായി സൃഷ്ടിച്ച സ്പെഷ്യൽ പർപ്പസ് വെഹിക്കിളാണ് മുംബൈ മെട്രോ വൺ പ്രൈവറ്റ് ലിമിറ്റഡ്.

ഇവിടെ മുംബൈ മെട്രോപോളിറ്റീൻ റീജിയൺ ഡെവലപ്‌മെന്റ് അതോരിറ്റിക്ക് 26 ശതമാനം ഓഹരി പങ്കാളിത്തവും, റിലയൻസ് ഇൻഫ്രാസ്ട്രക്ചറിന് 74 ശതമാനം ഓഹരികളും ആണുള്ളത്.

റിപ്പോർട്ടുകൾ പ്രകാരം പ്രതിദിനം ഏകദേശം 4.6 ലക്ഷം യാത്രക്കാർ ഈ ഇടനാഴി ഉപയോഗിക്കുന്നുണ്ട്. മഹാരാഷ്ട്ര സർക്കാരിന്റെ പുതിയ തീരുമാനം പുറത്തുവന്നതോടെ റിലയൻസ് ഇൻഫ്ര ഓഹരികൾ ഏകദേശം 10 ശതമാനത്തോളം കുതിച്ചിരുന്നു.

സാമ്പത്തിക ഞെരുക്കം ശക്തമായ അനിൽ അംബാനിക്ക് മന്ത്രിസഭ തീരുമാനങ്ങൾ ആശ്വാസം പകരുന്നതാണ്. വ്യാപാരമധ്യേ റിലയൻസ് ഇൻഫ്ര ഓഹരികൾ 206.80 രൂപ വരെ ഉയർന്നിരുന്നു. ഒടുവിൽ 11.64 രൂപ (6.23%) നേട്ടത്തിൽ 198.60 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐഡിബിഐ ബാങ്ക്, കാനറ ബാങ്ക്, ഇന്ത്യൻ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഐഐഎഫ്സിഎൽ (യുകെ) എന്നിങ്ങനെ ആറ് ബാങ്കുകളാണ് എംഎംഒപിഎല്ലിന് വായ്പ നൽകിയിട്ടുള്ളത്. 2024 മാർച്ചിൽ എംഎംഒപിഎ അതിന്റെ കടക്കാരുമായി 1,700 കോടി രൂപയുടെ കടം സെറ്റിൽമെന്റ് ധാരണയിലെത്തിയിരുന്നു.

ഈ കരാർ പ്രകാരം എംഎംആർഡിഎയും, എംഎംഒപിഎല്ലും 171 കോടി രൂപഅടയ്ക്കുകയും ചെയ്തിരുന്നു. തുടർന്നാണ് ഒറ്റത്തവണ തീർപ്പാക്കൽ ചർച്ച ചെയ്യാൻ എംഎംആർഡിഎയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയോട് മന്ത്രിസഭ ആവശ്യപ്പെട്ടിരിക്കുന്നത്. റിലയൻസ് ഇൻഫ്രായുടെ പക്കലുള്ള മെട്രോ 1ന്റെ 74% ഓഹരികൾ 4,000 കോടി രൂപയ്ക്ക് വാങ്ങാൻ മാർച്ച് 11ന് സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു.

എന്നാൽ എംഎംആർഡിഎയ്ക്ക് ഇതിനുള്ള ഫണ്ട് കുറവാണെന്നും, സംസ്ഥാന സർക്കാരിൽ നിന്ന് സാമ്പത്തിക സഹായം അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതു നിരസിക്കപ്പെട്ടു. തുടർന്ന് സംസ്ഥാന മന്ത്രിസഭ അടുത്തിടെ അതിന്റെ വാങ്ങൽ തീരുമാനം മാറ്റിയതായി ചില റിപ്പോർട്ടുകളുണ്ട്.

കാര്യം എന്തുതന്നെയായാലും നിലവിലെ നീക്കങ്ങൾ റിലയൻസ് ഇൻഫ്ര ഓഹരികൾക്കും, അനിൽ അംബാനിക്കും ഊർജം പകർന്നിട്ടുണ്ട്.

X
Top