ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

9 റൂട്ടുകളില്‍ പുതിയ അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകള്‍

ദില്ലി: ഒമ്പത് റൂട്ടുകളില്‍ പുതിയ അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകള്‍ പ്രഖ്യാപിച്ച് ഇന്ത്യൻ റെയില്‍വേ. മന്ത്രി അശ്വിനി വൈഷ്ണവാണ് പ്രഖ്യാപനം നടത്തിയത്. തെരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളിനാണ് മുന്തിയ പരിഗണന.

തമിഴ്നാടും പരിഗണിക്കപ്പെട്ടിട്ടുണ്ട്. കേരളത്തിന് ഒരു ട്രെയിന്‍ പോലും പ്രഖ്യാപിച്ചിട്ടില്ല. ബംഗാളില്‍ നിന്ന് നാഗര്‍കോവില്‍,തിരുച്ചിറപ്പള്ളി,താംബരം, എന്നിവിടങ്ങളിലേക്കാണ് തമിഴ് നാട്ടിലേക്കുള്ള സര്‍വീസുകള്‍.

ദില്ലി, യുപി, മുംബൈ തുടങ്ങിയ സ്ഥലങ്ങളിലേക്കും ബംഗാളില്‍ നിന്ന് സര്‍വീസുകള്‍ പ്രഖ്യാപിച്ചു. അസം- ഹരിയാന, അസം- യുപി തുടങ്ങിയ റൂട്ടുകളിലേക്കും അമൃത് ഭാരത് എക്സ്പ്രസ് ഓടും. ദീര്‍ഘദൂര റൂട്ടുകളില്‍ താഴ്നന്ന ടിക്കറ്റ് നിരക്കില്‍ സര്‍വീസ് നടത്തുന്ന നോണ്‍ എസി ട്രെയിനുകളാണ് അമൃത് ഭാരത് എക്സ്പ്രസ്.

പുതുതായി അമൃത് ഭാരത് എക്സ്പ്രസ് പ്രഖ്യാപിച്ച റൂട്ടുകൾ
ബംഗാൾ-ദില്ലി
ബംഗാൾ-യുപി
അസം -ഹരിയാന
അസം-യുപി
ബംഗാൾ-തമിഴ്നാട്
ബംഗാൾ-നാഗർകോവിൽ
ബംഗാൾ -കർണ്ണാടക
ബംഗാൾ(ആലിപുർദൗർ)-മുംബൈ
കൊൽക്കത്ത -താംബരം
കൊൽക്കത്ത -ദില്ലി
കൊൽക്കത്ത -ബനാറസ്

X
Top